Breaking News

ഗുജറാത്തില്‍ ആംആദ്മി പാര്‍ട്ടിയ്ക്ക് തിരിച്ചടി; 150 പ്രവര്‍ത്തകര്‍ രാജിവെച്ചു…

ഗുജറാത്തില്‍ കാലുറപ്പിക്കാന്‍ ശ്രമം നടത്തുന്ന ആംആദ്മി പാര്‍ട്ടിക്ക് തിരിച്ചടി. ആനന്ദ് ജില്ലയിലെ 150ലധികം പ്രവര്‍ത്തകര്‍ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് രാജിവെച്ചതാണ് തിരിച്ചടിയായത്. ആം ആദ്മി പാർട്ടിയുടെ ഗുജറാത്ത് സംസ്ഥാന നേതൃത്വത്തിന്റെ അനധികൃതമായ കൈകടത്തലില്‍ പ്രതിഷേധിച്ച് ഈ പ്രവര്‍ത്തകര്‍ ആറ് മാസം മുമ്പ് സ്ഥാനങ്ങളില്‍ നിന്ന് രാജിവെച്ചിരുന്നു.

എന്നിട്ട് വിഷയത്തില്‍ ഇടപെടണമെന്ന് സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സംസ്ഥാന നേതൃത്വം വിഷയത്തില്‍ ഇടപെടാന്‍ തയ്യാറാവാത്തതിനെ തുടര്‍ന്നാണ് ഇപ്പോള്‍ പ്രാഥമികാംഗത്വത്തില്‍ നിന്ന് രാജിവെക്കുന്നതെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു.ആംആദ്മി പാര്‍ട്ടി കര്‍ഷക സംഘടനയുടെ സംസ്ഥാന നേതാവ് രവി പട്ടേലിന്റെ നേതൃത്വത്തിലാണ് രാജി വെച്ചിരിക്കുന്നത്.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …