Breaking News

പിങ്ക് പൊലീസിന്റെ പരസ്യവിചാരണ; സര്‍ക്കാര്‍ അപ്പീല്‍ ഇന്ന് പരിഗണിക്കും..

ആറ്റിങ്ങലില്‍ അച്ഛനെയും മകളെയും മോഷണക്കുറ്റം ആരോപിച്ച്‌ പരസ്യമായി വിചാരണ ചെയ്ത സംഭവത്തില്‍ , നഷ്ടപരിഹാരം നല്‍കണമെന്ന ഹൈക്കോടതി സിംഗിള്‍ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ ഇന്ന് പരിഗണിക്കും. ഹര്‍ജി പരിഗണിക്കുന്നത് ജസ്റ്റിസുമാരായ പിബി സുരേഷ് കുമാര്‍, പിഎസ് സുധ എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബഞ്ചാണ്‌.

പൊലീസ് ഉദ്യോഗസ്ഥയുടെ വ്യക്തിപരമായ വീഴ്ചകള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാരിന് ബാധ്യതയിലെന്ന് അപ്പീലില്‍ ചൂണ്ടിക്കാട്ടുന്നു. നഷ്ടപരിഹാരം നല്‍കണമെന്ന സിംഗിള്‍ബെഞ്ച് ഉത്തരവ് നിയമപരമായി നിലനില്‍ക്കുന്നതല്ലെന്നും സര്‍ക്കാര്‍ വാദിക്കുന്നു. ഉദ്യോഗസ്ഥ കുട്ടിയോട് മോശം വാക്ക് ഉപയോഗിച്ചിട്ടില്ല.

തിരുവനന്തപുരം ആറ്റിങ്ങലില്‍ പിങ്ക് പൊലീസ് പരസ്യവിചാരണ ചെയ്താല്‍ എട്ടുവയസുകാരിക്ക് ഒന്നര ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കഴിഞ്ഞ ഡിസംബറിലാണ് ഹൈക്കോടതി സിംഗിള്‍ബെഞ്ച് ഉത്തരവിട്ടത്. കോടതി ചെലവായി 25,000 രൂപ കെട്ടിവെയ്ക്കണമെന്നും പെണ്‍കുട്ടിയോട് മോശമായി പെരുമാറി ഉദ്യോഗസ്ഥയെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റി നിര്‍ത്താനും കോടതി ആവശ്യപ്പെട്ടിരുന്നു.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …