Breaking News

നിരന്തരം പുറകേ നടന്നിട്ടും നിരസിച്ചു; ടെക്സ്റ്റൈല്‍ ഉടമയായ യുവതിയെ വെട്ടിക്കൊലപ്പെടുത്തിയതിന് പിന്നില്‍ മുന്‍വൈരാഗ്യം…

കൊടുങ്ങല്ലൂരില്‍ ടെക്സ്റ്റൈല്‍ ഉടമയായ യുവതിയെ നടുറോഡില്‍ മക്കളുടെ മുന്നില്‍ വച്ച്‌ വെട്ടിക്കൊലപ്പെടുത്തിയതിന് പിന്നില്‍ മുന്‍വൈരാഗ്യമെന്ന് പൊലീസ്. എ​റി​യാ​ട് ​ബ്ലോ​ക്ക് ​ഓ​ഫീ​സി​ന് ​തെ​ക്കു​വ​ശം​ ​താ​മ​സി​ക്കു​ന്ന​ ​ഇ​ള​ങ്ങ​ര​ ​പ​റ​മ്ബി​ല്‍​ ​നാ​സ​റി​ന്റെ​ ​ഭാ​ര്യ​ ​റി​ന്‍​സി​(30​) ആണ് കൊല്ലപ്പെട്ടത്. വ്യാ​ഴാ​ഴ്ച​ ​രാ​ത്രി​ ​ഏ​ഴ​ര​യോ​ടെ​യാ​യി​രു​ന്നു​ ​റിന്‍സി ആക്രമിക്കപ്പെട്ടത്.​ ​ റിന്‍സിയുടെ കടയിലെ ജീവനക്കാരനായിരുന്ന റിയാസ് (25) ആണ് പ്രതി.

റിയാസ് റിന്‍സിയുടെ അയല്‍ക്കാരനുമായിരുന്നു. റിയാസ് കുടുംബകാര്യങ്ങളില്‍ ഇടപെടാന്‍ തുടങ്ങിയതോടെ റിന്‍സി ജോലിയില്‍ നിന്ന് പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെ തന്നെ ജോലിയില്‍ തിരിച്ചെടുക്കണമെന്ന് റിയാസ് നിരന്തരം ആവശ്യപ്പെട്ടെങ്കിലും റിന്‍സി തയ്യാറായില്ല. ഇതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം നടക്കുന്നത്. വീ​ടി​ന്റെ​ ​സ​മീ​പ​ത്തു​ള്ള​ ​സ്‌​കൂ​ള്‍​ ​ജം​ഗ്ഷ​നി​ല്‍​ ​ന​ട​ത്തിവന്നിരുന്ന​ ​നി​റ​ക്കൂ​ട്ട് ​എ​ന്ന​ ​റെ​ഡി​മെ​യ്ഡ് ​സ്ഥാ​പ​നം​ ​പൂ​ട്ടി അ​ഞ്ചും​ ​പ​ത്തും

​ ​വ​യ​സു​ള്ള​ ​മ​ക്ക​ളോ​ടൊ​പ്പം​ ​വീ​ട്ടി​ലേ​ക്ക് ​വ​രു​ന്ന​ ​വ​ഴിയാണ് റിന്‍സിയെ റിയാസ് ആക്രമിച്ചത്. ​ആ​ളൊ​ഴി​ഞ്ഞ​ ​ഭാ​ഗ​ത്ത് ​സ്‌​കൂ​ട്ട​ര്‍​ ​ത​ട​ഞ്ഞു​ ​നി​റു​ത്തി​ ​റി​യാ​സ് ​വെ​ട്ടുകയായിരുന്നു.​ റിന്‍സിക്ക് മുഖത്തുള്‍പ്പടെ ശരീരത്തില്‍ ആഴത്തിലുള്ള മുപ്പതിലേറെ വെട്ടുകളേറ്റിരുന്നു. മൂന്നുവിരലുകള്‍ അറ്റുപോയി. തലയിലും മാരകമായി പരിക്കേറ്റു .​ കുഞ്ഞുങ്ങളുടെ കരച്ചില്‍കേട്ട് അ​തു​ ​വ​ഴി​ ​വ​ന്ന​ ​മ​ദ്ര​സ​ ​അ​ദ്ധ്യാ​പ​ക​ര്‍​ ​ബ​ഹ​ളം​ ​വ​ച്ച​തോ​ടെ​ ​റിയാസ്​ ​ഓ​ടി​ ​ര​ക്ഷ​പ്പെ​ട്ടു.​ ​പ്ര​തി​ക്കെ​തി​രെ​ ​നേ​ര​ത്ത​ ​റി​ന്‍​സി​ ​പൊ​ലീ​സി​ല്‍​ ​പ​രാ​തി​ ​ന​ല്‍​കി​യി​രു​ന്നു.​ ​ഇത് പിന്നീട് ഒത്തുതീര്‍പ്പാക്കിയെങ്കിലും റിയാസ് പക തീര്‍ക്കുകയായിരുന്നുവെന്നാണ് സൂചന.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …