Breaking News

പ്രീ പെയ്ഡ് വരിക്കാര്‍ക്കുള്ള വാര്‍ഷിക പ്ലാനില്‍ മാറ്റം വരുത്തി ജിയോ..!!

പ്രീ പെയ്ഡ് വരിക്കാര്‍ക്കുള്ള വാര്‍ഷിക പ്ലാനില്‍ വര്‍ധനവ് വരുത്തി ജിയോ. 2,020 രൂപയില്‍ നിന്ന് 2,121 രൂപയാണ് കൂട്ടിയ നിരക്ക്. എന്നാല്‍ പ്ലാനില്‍ നിന്നുള്ള ആനൂകൂല്യത്തില്‍ മാറ്റങ്ങള്‍ ഉണ്ടാകില്ല.

വാര്‍ഷിക പ്ലാനില്‍ 101 രൂപ കൂടിയതോടെ ഇതോടെ പ്രതിമാസം 8.4 രൂപയുടെ വര്‍ധനവാണുണ്ടാകുക. വാര്‍ഷിക പ്ലാന്‍ പ്രകാരം മൊത്തം ലഭിക്കുന്ന സൗജന്യ ഡാറ്റ 504 ജി ബിയാണ്.

336 ദിവസമാണ് കാലാവധി. ദിവസം 1.5 ജി ബി ഡാറ്റയാണ് വരിക്കാര്‍ക്ക് ഉപയോഗിക്കാന്‍ കഴിയുക. കൂടാതെ ജിയോയില്‍ നിന്ന് ജിയോ നമ്ബറിലേയ്ക്കുള്ള കോളുകള്‍ സൗജന്യമാണ്.

മറ്റ് നെറ്റ് വര്‍ക്കുകളിലേക്ക് 12,000 മിനുട്ടിന്റെ സംസാര സമയം ലഭിക്കുകയും പ്രതിദിനം 100 എസ്‌എംഎസും സൗജന്യമാണ്.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …