Feb 13, 2026 2:10 AM
Breaking News

കെ സുരേന്ദ്രന് തലസ്ഥാന നഗരിയില്‍ ആവേശകരമായ സ്വീകരണം..!

ബിജെപി സംസ്ഥാന അധ്യക്ഷനായി ചുമതല ഏറ്റെടുക്കാനെത്തിയ കെ സുരേന്ദ്രന് തലസ്ഥാന നഗരിയില്‍ ആവേശകരമായ സ്വീകരണം നല്‍കി.

തിരുവനന്തപുരം റെയില്‍വെ സ്റ്റേഷനില്‍ വന്നിറങ്ങിയ കെ സുരേന്ദ്രനെ സ്വീകരിക്കാന്‍ നിരവധി ബിജെപി പ്രവര്‍ത്തകരാണ് എത്തിച്ചേര്‍ന്നത്.

ബിജെപി ജില്ലാ പ്രസിഡന്‍റ് വി വി രാജേഷ് അടക്കമുള്ളവരുടെ നേതൃത്വത്തിലായിരുന്നു സ്വീകരണ ചടങ്ങ് നടത്തിയത്. പ്ലക്കാഡുകളുയര്‍ത്തി പ്രവര്‍ത്തകരുടെ ആവശേത്തിനിടയിലേക്കാണ് കെ സുരേന്ദ്രന്‍ വന്നിറങ്ങിയത്.

റോഡ് ഷോയുടെ അകമ്പടിയോടുകൂടിയാണ് പുതിയ സംസ്ഥാന പ്രസിഡന്‍റിനെ ബിജെപി ആസ്ഥാനത്ത് എത്തിക്കുന്നത്. കുന്നുകുഴിയിലെ ബിജെപി ആസ്ഥാനത്തുവെച്ചാണ് സ്ഥാനമേറ്റെടുക്കല്‍ ചടങ്ങ് നടക്കുക.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …