സന്യസ്ത വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തൊടുപുഴ സ്വദേശി അന്നു അലക്സ് (21) ആണ് മരിച്ചത്. കോതമംഗലം എസ്എച്ച് കോണ്‍വെന്റിലാണ് സംഭവം. വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ കുറിപ്പ് കണ്ടെത്തി. എസ് എച്ച് കോണ്‍വെന്റ് നൊവീഷ്യേറ്റ് അംഗമായിരുന്നു. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം. രാത്രി ഭക്ഷണം കഴിഞ്ഞ് മടങ്ങിയ അന്നു പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാന്‍ എത്തിയില്ല.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സാരിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. കോതമംഗലം ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. മരിക്കുന്നതിന് മുമ്ബ് കത്തും എഴുതി വച്ചിരുന്നു. മരണത്തില്‍ ദുരൂഹതയില്ലെന്നാണ് പ്രാഥമിക നിഗമനം. സംസ്കാരം രാമപുരം സെന്റ് അഗസ്റ്റിന് പള്ളിയില്‍ ഇന്ന് നടക്കും.