Breaking News

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു; യുവാവിനെ പോലിസ് അറസ്റ്റ് ചെയ്തു…

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച സംഭവത്തില്‍ യുവാവിനെ അറസ്റ്റ് ചെയ്തു. മണക്കാട് കാലടി സ്വദേശിയായ അരുണ്‍ (21) ആണ് പോക്‌സോ നിയമപ്രകാരം അറസ്റ്റിലായത്.

പ്രണയം നടിച്ചു പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വീട്ടില്‍ എത്തിച്ചു വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്നാണ് യുവാവിനെതിരെയുള്ള കേസ്.

പൂജപ്പുരയിലെ മോഷണ കേസില്‍ പ്രതി പിടിയിലായിരുന്നു. ഇതിനു പിന്നാലെയാണ് പ്രതിക്കെതിരെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയത്.

അശ്ലീല ചിത്രങ്ങള്‍ പകര്‍ത്താന്‍ ഉപയോഗിച്ച പെന്‍ഡ്രൈവ് കണ്ടെത്തിയതായും പൊലീസ് അറിയിച്ചിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

About NEWS22 EDITOR

Check Also

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.  അവാർഡ് കൾ. 1. 2012.13 …