Breaking News

ബോളിവുഡ് സുന്ദരിയോട് തോന്നിയ പ്രണയം വെളിപ്പെടുത്തി ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന..!

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നായകന്‍ വിരാട് കോലിയും ബോളിവുഡ് നടി അനുഷ്‌ക ശര്‍മ്മയും തമ്മിലുള്ള പ്രണയവും വിവാഹവുമെല്ലാം ആരാധകര്‍ ആഘോഷമാക്കിയതാണ്.

ഇപ്പോഴിതാ തനിക്ക് ആരാധന തോന്നിയ ബോളിവുഡ് സുന്ദരിയെ കുറിച്ച്‌ വെളിപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന.

സൊണാലി ബാന്ദ്രയോടാണ് താരത്തിന് കടുത്ത ആരാധന തോന്നിയിരുന്നതെന്നാണ് താരം വെളിപ്പെടുത്തുന്നത്.

റെയ്‌നയുടെ വാക്കുകള്‍ ഇങ്ങനെ;

കോളേജ് വിദ്യാര്‍ഥി ആയിരിക്കുമ്ബോള്‍ സൊണാലിയോട് ആരാധന മൂത്ത് പ്രണയം തോന്നിയിരുന്നു. അവരോടൊപ്പം ഡേറ്റിങ് നടത്താനും ആഗ്രഹിച്ചിരുന്നു.’

‘സൊണാലിയോടുള്ള ക്രഷ് ജീവിതകാലം മുഴുവന്‍ ഉണ്ടായിരിക്കും’. ‘സിങ് ഗെയിം ഓണ്‍ ‘എന്ന ചാറ്റ് ഷോ യിലാണ് പല വെളിപ്പെടുത്തലുകളും സുരേഷ് റെയ്‌ന നടത്തിയത്. അതെ സമയം ഇപ്പോള്‍ ജീവിതത്തില്‍ നാലു വയസുകാരിയായ മകളാണ് തനിക്ക് ഏറ്റവും വലിയ പിന്തുണ എന്നും റെയ്‌ന പറഞ്ഞു.

അവളോടൊപ്പമുള്ള ഓരോ നിമിഷവും വിലമതിക്കാനാകാത്തതാണ്. മകളുടെ ജനനത്തോട് കൂടി തന്റെ ജീവിതം തന്നെ മാറി മറിഞ്ഞെന്നും താരം പറയുന്നു. ജനിച്ച ദിവസം മുതല്‍ അവള്‍ എന്റെ സൈഡാണ്. യാത്രയിലും ജിമ്മിലും അവളാണ് തനിക്കൊപ്പം ഉള്ളതെന്നും സുരേഷ് റെയ്‌ന പറയുന്നു.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …