Feb 14, 2026 8:51 PM
Breaking News

വരുൺ കിഷന്റെ “മുഖരൻ ” ചെറുകഥ പ്രശസ്ത പിന്നണി ഗായിക മൃദുല വാരിയർ പ്രകാശനം ചെയ്തു..

പ്രശസ്ത നാടക നടനും സിനിമ നടനുമായ കൊടുങ്ങല്ലൂർ കൃഷ്ണൻകുട്ടിയുടെ മകനും ഫ്രീലാൻസ് ഫോട്ടോഗ്രാഫറുമായ വരുൺ കിഷൻ രചിച്ച മുഖരൻ എന്ന ചെറുകഥ പ്രശസ്ത സിനിമ പിന്നണി ഗായിക മൃദുല വാരിയർ പ്രകാശനം ചെയ്തു . “മുഖരൻ ” എന്ന പുസ്തകം നമുക്കിടയിലെ മുഖങ്ങളെ തിരിച്ചറിയാനുള്ള ഒരു ചവിട്ടു പടിയാണ്.

അച്ഛൻ മകളെയും സഹോദരങ്ങൾ സഹോദരങ്ങളെയും അങ്ങനെ സമൂഹത്തിനു പരസ്പരം മാംസ നിബദ്ധമല്ലാത്ത സ്നേഹ ബന്ധങ്ങളെ തിരിച്ചറിയാനും പ്രതികരിക്കാനും ഉള്ള പ്രചോദനം ആണ് ഈ കഥ മുന്നോട്ടു വെക്കുന്ന ഉള്ളടക്കം.

കൊല്ലം ആസ്ഥാനമായുള്ള CHIZRINZ INFOWAY PVT. LTD എന്ന കമ്പനി ആണ് ബുക്ക് പബ്ലിഷ് ചെയ്തത് . തൃശൂരിൽ വെച്ച് നടന്ന ചടങ്ങിൽ ഫിലിം പി ആർ ഓ ഷാരോൺ ഓച്ചിറയും പങ്കെടുത്തു . പ്രശസ്ത ടാറ്റൂ ആർട്ടിസ്റ്റും സിനിമ നിർമാതാവുമായ രംഗീഷ് ചെന്നറ ഹരിദാസ് ആണ് കവർ സ്കെച്ച് ചെയ്‌തിരിക്കുന്നത്

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …