ഡ്രൈവര്‍മാരെ പോലത്തന്നെ ആനവണ്ടി പ്രേമികള്‍ക്കും എന്നും കെഎസ്ആര്‍ടിസി ചങ്കാണ്. ഡ്രൈവര്‍മാര്‍ക്ക് പ്രിയപ്പെട്ട വാഹനങ്ങളെ കൈവിടുക എന്നത് അത്രത്തോളം വേദനയുണ്ടാക്കുന്നതാണ്. ഇത്രയും നാള്‍ താന്‍ കൊണ്ടുനടന്ന ബസിനോട് വിടപറയേണ്ടി വന്ന കെഎസ്ആര്‍ടിസി ഡ്രൈവറുടെ വികാരനിര്‍ഭരമായ യാത്ര പറച്ചിലാണ് സോഷ്യല്‍ ലോകത്ത് നിറയുന്നത്.
ചങ്ങനാശ്ശേരിയില്‍ നിന്ന് പഴനി വഴി വേളാങ്കണ്ണിക്ക് പോകുന്ന ഇന്റര്‍സ്റ്റേറ്റ് ബസിനാണ് പാലക്കാട് ഡിപ്പോയിലെ ഡ്രൈവര്‍ പൊന്നുംകുട്ടനാണ് വികാരനിര്‍ഭരമായ പ്രിയപ്പെട്ട ബസ്സിനോട് വിട പറഞ്ഞത്. ഇന്റര്‍സ്റ്റേറ്റ് ബസിലെ ഡ്രൈവറാണ് പാലക്കാട് ഡിപ്പോയിലെ ജീവനക്കാരനായ പൊന്നുംകുട്ടന്‍. വേളാങ്കണ്ണി റൂട്ട് കെഎസ്ആര്‍ടിസിയുടെ പുതിയ കെ സ്വിഫ്റ്റ് കമ്പനി ഏറ്റെടുത്തതോടെ റൂട്ട് നഷ്ടപ്പെട്ട ബസിനെ ചാരി തേങ്ങിയായിരുന്നു പൊന്നുംകുട്ടന്‍ വിട പറഞ്ഞിറങ്ങിയത്. സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ വ്യാപകമായി പങ്കുവയ്ക്കപ്പെട്ടുകഴിഞ്ഞു പൊന്നും കുട്ടന്റെ യാത്രയയപ്പ്.
കെഎസ്ആര്‍ടിസിയെ നഷ്ടത്തില്‍ നിന്ന് കരകയറ്റാന്‍ സര്‍ക്കാര്‍ രൂപീകരിച്ച സ്വതന്ത്ര കമ്പനിയാണ് കെഎസ്ആര്‍ടിസി സ്വിഫ്റ്റ്. ദീര്‍ഘദൂര സര്‍വീസുകള്‍ ലാഭകരമായി നടത്താനാണ് കെഎസ്ആര്‍ടിസിക്കു കീഴില്‍ സ്വിഫ്റ്റ് (സ്മാര്‍ട് വൈസ് ഇന്റഗ്രേറ്റഡ് ഫാസ്റ്റ് ട്രാന്‍സ്‌പോര്‍ട്ട് സിസ്റ്റം) എന്ന കമ്പനി രൂപീകരിച്ചത്. ഇതു പ്രകാരം നിരവധി ദീര്‍ഘദൂര സര്‍വീസുകള്‍ കെ സ്വിഫ്റ്റ് ഏറ്റെടുത്തു.