Breaking News

അംഗ പരിമിതിയുള്ള കുട്ടിയെ യാത്ര ചെയ്യാന്‍ അനുവദിച്ചില്ല; ഇന്‍ഡിഗോ വിമാനത്തില്‍ നിന്ന് റിപ്പോര്‍ട്ട് തേടി ഡിജിസിഎ…

അംഗ പരിമിതിയുള്ള കുട്ടിയെ വിമാനത്തില്‍ യാത്ര അനുവദിച്ചില്ലെന്ന് ആരോപണം. റാഞ്ചി വിമാനത്താവളത്തില്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സ് യാത്ര നിഷേധിച്ചുവെന്നാണ് ആരോപണം. മറ്റ് യാത്രക്കാരെ അപകടത്തിലാക്കുമെന്ന് ചൂണ്ടികാട്ടിയാണ് ഇന്‍ഡിഗോ യാത്ര അനുവദിക്കാതിരുന്നത് എന്നാണ് പരാതി. സംഭവത്തില്‍ ഡിജിസിഎ ഇന്‍ഡിഗോയില്‍ നിന്ന് റിപ്പോര്‍ട്ട് തേടി.

എന്നാല്‍ അംഗപരിമിതിയുള്ള കുട്ടി പരിഭ്രാന്തിയിലായിരുന്നുവെന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സ് വിശദീകരണം നല്‍കി. കുട്ടി ശാന്തമാകാന്‍ വിമാനം പുറപ്പെടുന്നതിന് അവസാന നിമിഷം വരെ കാത്തിരുന്നുവെന്നും വിമാനക്കമ്ബി വിശദീകരിക്കുന്നു. അംഗ പരിമിതിയുള്ള കുട്ടിയെ സ്വകാര്യ വിമാനത്തില്‍ യാത്ര അനുവദിച്ചില്ലെന്ന ആരോപണത്തില്‍ ഡിജിസിഎ അന്വേഷണം പ്രഖ്യാപിച്ചു. ഇന്‍ഡിഗോ എയര്‍ലൈന്‍സില്‍ നിന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്തു.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …