Feb 13, 2026 8:27 AM
Breaking News

സംസ്ഥാനത്ത് 15 വരെ ശക്തമായ മഴയ്ക്കു സാധ്യത; യെലോ അലര്‍ട്ട്

ഇടുക്കി, കോട്ടയം, എറണാകുളം, മലപ്പുറം ജില്ലകളില്‍ കനത്ത മഴ ഉണ്ടാകാന്‍ സാധ്യത മുന്‍നിര്‍ത്തി ഇന്ന് യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിലും 14നു കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലും 15നു തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും യെലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ചൊവ്വാഴ്ച കൊച്ചി (5.3 സെന്റീമീറ്റര്‍), തൃശൂര്‍ (4.84 സെന്റീമീറ്റര്‍), കോട്ടയം (4.28 സെന്റിമീറ്റര്‍) എന്നിങ്ങനെ മഴ രേഖപ്പെടുത്തി. ഇന്നു കേരളതീരത്തു മത്സ്യബന്ധനത്തിനു തടസ്സമില്ല.

അസാനി ചുഴലിക്കാറ്റിന്റെ ശക്തി ക്ഷയിച്ചെങ്കിലും രാജ്യത്തിന്റെ കിഴക്കന്‍ തീരങ്ങളില്‍ വലിയ മഴ പെയ്തേക്കാമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ആന്ധ്രയിലെ കിഴക്കന്‍ തീരത്തേക്ക് മണിക്കൂറില്‍ 85 കിലോമീറ്റര്‍ വേഗത്തിലാണ് ഇപ്പോള്‍ കാറ്റു നീങ്ങുന്നത്. ആന്ധ്രയുടെ തീരത്തിനടുത്തെത്തിയ ശേഷം തിരിച്ച്‌ ബംഗാള്‍ ഉള്‍ക്കടലിലെത്തുന്ന കാറ്റ് ഇന്ന് ന്യൂനമര്‍ദമായി മാറിയേക്കും. വിശാഖപട്ടണം വിമാനത്താവളത്തില്‍ നിന്നുള്ള മിക്ക വിമാനങ്ങളും ഇന്നലെ റദ്ദ് ചെയ്തു.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …