കെ ഫോണില്‍ ആദ്യഘട്ടത്തില്‍ 40,000 ഇന്റര്‍നെറ്റ് കണക്‌ഷന്‍ ലഭ്യമാക്കും. 26,000 സര്‍ക്കാര്‍ ഓഫീസിലും 14,000 ബി.പി.എല്‍ കുടുംബത്തിലുമാകും ആദ്യം ഇന്റര്‍നെറ്റ് കണക്ഷന്‍ എത്തുക. നിലവില്‍ ഓരോ അസംബ്ലി മണ്ഡലത്തിലും 100 വീതം ബി.പി.എല്‍ കുടുംബത്തിനാണ് കണക്ഷന്‍ നല്‍കുന്നതെന്നും വൈകാതെ ഒരു ലക്ഷം കുടുംബത്തിനുകൂടി നല്‍കുമെന്നും കെ.എസ്.ഐ.ടി.ഐ.എല്‍ എം.ഡി ഡോ. സന്തോഷ് ബാബു പറഞ്ഞു. ബി.എസ്.എന്‍.എല്ലാണ് ബാന്‍ഡ് വിഡ്‌ത് നല്‍കുക. കെ ഫോണ്‍ നേരിട്ട് സേവനദാതാവാകും. ഇതിനുള്ള ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍ ലൈസന്‍സ് ഉടന്‍ ലഭ്യമാകും.
Check Also
പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …