Breaking News

MonkeyPox: വാനര വസൂരി; ജാഗ്രതയില്‍ സംസ്ഥാനം; കുട്ടികളില്‍ ശ്രദ്ധിക്കേണ്ടത് ഇക്കാര്യങ്ങൾ…

സംസ്ഥാനത്ത് മങ്കിപോക്സ് രോഗം സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് കേരളത്തിലെത്തിയയാള്‍ക്ക് വാനര വസൂരിയുടെ (മങ്കിപോക്‌സ്) ലക്ഷണങ്ങള്‍ കണ്ടതോടെ ഇദ്ദേഹത്തെ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇയാള്‍ക്കാണ് രോഗ ബാധ സ്ഥിരീകരിച്ചത്. ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. 35 വയസ്സുള്ള പുരുഷനാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമാണെന്നും മന്ത്രി അറിയിച്ചു.

ആഫ്രിക്കയില്‍ നിന്നു മറ്റു രാജ്യങ്ങളിലേക്കു വ്യാപിക്കുന്ന മങ്കിപോക്സ് കേസുകളില്‍ വന്‍ വര്‍ധനവുണ്ടെന്ന് ലോകാരോഗ്യ സംഘടന കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഒരാഴ്ചയ്ക്കിടെ 77% ആണ് വര്‍ധന. ചിക്കന്‍പോക്സിന് സമാനമായ ലക്ഷണങ്ങളാണ് രോഗത്തിന്റേത്. ആദ്യം ചുവന്ന പാടാണ് വരിക പിന്നീടിത് കുമിളയാകും. പനി, ശരീരവേദന, തലവേദന ലക്ഷണങ്ങള്‍ കാണിച്ചേക്കും.

കുട്ടികളില്‍ ശ്രദ്ധിക്കേണ്ടത്

മങ്കിപോക്സ് അണുബാധയുടെ സാധ്യത കുട്ടികളില്‍ അപൂര്‍വവും സൗമ്യവുമാണെങ്കിലും ഈ വൈറല്‍ അണുബാധകളെക്കുറിച്ച്‌ കൂടുതല്‍ ജാഗ്രത പാലിക്കാന്‍ മാതാപിതാക്കളോട് ആവശ്യപ്പെടുന്നു- ഏഷ്യന്‍ ഹോസ്പിറ്റലിലെ സാംക്രമിക രോഗ വിദഗ്ധന്‍ ഡോ. ചാരു ദത്ത് അറോറ പറയുന്നു.

കുട്ടിയുടെ ശരീരത്തിലെ ഏത് മാറ്റവും നിരീക്ഷിക്കുകയും അസാധാരണമായ ഏതെങ്കിലും ലക്ഷണങ്ങളും കണ്ടാല്‍ ഉടന്‍ ഡോക്ടറെ കാണുക. മിതമായതും ഉയര്‍ന്നതുമായ പനി, തിണര്‍പ്പ്, ശരീരവേദന എന്നിവയാണ് കുട്ടികളില്‍ മങ്കിപോക്സിന്റെ ഏറ്റവും സാധാരണമായ ആദ്യ ലക്ഷണങ്ങളെന്ന് വിദ​ഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

മങ്കിപോക്സ് അണുബാധ ബാധിച്ചാല്‍ തുടക്കത്തില്‍ ചര്‍മ്മത്തില്‍ തിണര്‍പ്പ് പ്രത്യക്ഷപ്പെടാന്‍ തുടങ്ങും. തിണര്‍പ്പ് കൈകളിലേക്കും കാലുകളിലേക്കും വ്യാപിക്കും. തിണര്‍പ്പ് കൂടുതലും ദ്രാവകം നിറഞ്ഞതായിരിക്കാമെന്നും ആരോ​ഗ്യ വിദ​ഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. മങ്കിപോക്സ് വൈറസ് ബാധിച്ച കുട്ടികളിലെ പനി മുതിര്‍ന്നവരേക്കാള്‍ താരതമ്യേന കൂടുതലാണ്. ഇത് 101 F മുതല്‍ 102 F അല്ലെങ്കില്‍ താപനില അതിലും കൂടാം.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …