Breaking News

14 ടണ്‍ സ്വര്‍ണ ശേഖരം, 7,123 ഏക്കര്‍ ഭൂമി! ആസ്തി 85,705 കോടി; ലോകത്തിലെ ഏറ്റവും സമ്ബന്നമായ ക്ഷേത്രം; സ്വത്ത് വിവരങ്ങള്‍ പുറത്തുവിട്ട് തിരുപ്പതി ദേവസ്ഥാനം

പ്രസിദ്ധമായ തിരുപ്പതി തിരുമല ക്ഷേത്രത്തിന്‍റെ സ്വത്ത് വിവരങ്ങള്‍ പൂര്‍ണമായി പുറത്തുവിട്ട് ട്രസ്റ്റ്. 85,000 കോടിയലധികം രൂപയുടെ ആസ്തി ഉണ്ടെന്നാണ് കണക്ക്. 14 ടണ്‍ സ്വര്‍ണ ശേഖരവുമുണ്ട്. ലോകത്തിലെ ഏറ്റവും സമ്ബന്നമായ ക്ഷേത്ര ട്രസ്റ്റ് എന്ന പെരുമയും തിരുമല തിരുപ്പതി ദേവസ്ഥാനത്തിന് സ്വന്തം.

ക്ഷേത്ര ദര്‍ശനത്തിന് എത്തുന്നവരില്‍ റെക്കോര്‍ഡ് കുറിച്ച ക്ഷേത്രം കൂടിയാണ് തിരുപ്പതി. ആദ്യമായാണ് സ്വത്ത് വിവരങ്ങളുടെ പൂര്‍ണ രൂപം ട്രസ്റ്റ് പുറത്തുവിടുന്നത്. 85, 705 കോടിയുടെ ആസ്തിയാണ് ക്ഷേത്രത്തിനുള്ളത്. 14 ടണ്‍ സ്വര്‍ണ ശേഖരം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 7,123 ഏക്കര്‍ ഭൂമി. 960 കെട്ടിടങ്ങള്‍.

തിരുപ്പതിയില്‍ മാത്രം 40 ഏക്കര്‍ ഹൗസിങ് പ്ലോട്ടുകള്‍. തിരുപ്പതിക്ക് സമീപമുള്ള വിനോദ സഞ്ചാര മേഖലയായ ചന്ദ്രഗിരിയില്‍ 2800 ഏക്കര്‍ ഭൂമി. കൃഷി ഭൂമിയായി മാത്രം 2,231 ഏക്കര്‍ സ്ഥലം. ചിറ്റൂര്‍ നഗരത്തില്‍ 16 ഏക്കര്‍ ഭൂമി. വിവിധ ദേശസാല്‍കൃത ബാങ്കുകളിലായി 14,000 കോടി രൂപയിലധികം സ്ഥിര നിക്ഷേപം.

സര്‍ക്കാര്‍ കണക്ക് അനുസരിച്ചുള്ള സ്വത്ത് വിവരമാണിത്. ആകെ വിപണി മൂല്യം കണക്കാക്കിയാല്‍ മൂല്യം രണ്ട് ലക്ഷം കോടിയിലധികം. 1974 മുതല്‍ 2014 വരെ വിവിധയിടങ്ങളിലായി പല കാരണങ്ങളാല്‍ 113 ഇടങ്ങളിലെ ഭൂമി ട്രസ്റ്റ് വിറ്റു.

എട്ട് വര്‍ഷമായി ഭൂമി വില്‍ക്കേണ്ടി വന്നിട്ടില്ല. ഇക്കഴിഞ്ഞ ഏപ്രിലിന് ശേഷം ഭണ്ഡാരത്തില്‍ കാണിക്കയായി ലഭിച്ചത് 700 കോടി. 300 കോടിയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് കൂടി ട്രസ്റ്റിന് പദ്ധതിയുണ്ട്.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …