Breaking News

പൂജവെപ്പ്; സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും തിങ്കളാഴ്ചയും അവധി പ്രഖ്യാപിച്ചു

ദുര്‍ഗാഷ്ടമിയോട് അനുബന്ധിച്ച്‌ ഒക്ടോബര്‍ മൂന്നിന് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. പ്രൊഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയാണ് അവധി. വിവിധ ഹൈന്ദവ സംഘടനകള്‍ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു.

ഇത്തവണ ഞായറാഴ്ച വൈകിട്ടു മുതലാണ് പൂജ തുടങ്ങുന്നത്. അതിനാല്‍ തിങ്കളാഴ്ച പ്രവൃത്തിദിനമാക്കുന്നത് വിദ്യാര്‍ഥികള്‍ക്കു പ്രയാസം സൃഷ്ടിക്കുമെന്നാണ് സംഘടനകള്‍ ചൂണ്ടിക്കാട്ടിയത്.

അഷ്ടമി തിഥി വരുന്ന ദിവസം പുസ്തകം പൂജയ്ക്കു വയ്ക്കുന്നവര്‍ പിറ്റേന്ന് നവമിക്ക് എഴുത്തും വായനയും ഒഴിവാക്കി പൂജയ്ക്കിരിക്കണമെന്നാണ് വിശ്വാസം. തുടര്‍ന്നു ദശമി പുലരിയില്‍ പൂജയെടുപ്പും വിദ്യാരംഭവും നടത്തും. ഇതാണ് സംഘടനകള്‍ ചൂണ്ടിക്കാട്ടിയത്. തിങ്കളാഴ്ചത്തെ അവധിക്കു പകരം ആവശ്യമെങ്കില്‍ മറ്റേതെങ്കിലും ദിവസം പുനക്രമീകരണം അതതു സ്ഥാപനങ്ങള്‍ക്കു തീരുമാനിക്കാമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …