Breaking News

കുടുംബ ഐശ്വര്യത്തിന് 14കാരിയായ മകളെ ബലി നല്‍കി; പുനര്‍ജനനത്തിനായി കാത്തിരുന്നത് നാലുദിവസം

പതിനാലുകാരിയായ മകളെ വീട്ടുകാര്‍ നരബലി നടത്തി. ഗുജറാത്തിലെ ഗിര്‍ സോമനാഥ് ഗ്രാമത്തിലാണ് സംഭവമെന്ന് പൊലീസ് പറഞ്ഞു. ഒക്ടോബര്‍ മൂന്നിനാണ് കുടുംബം നരബലി നടത്തിയത്. കുടുംബത്തിന് ഐശ്വര്യം ലഭിക്കുമെന്ന വിശ്വാസത്തിലാണ് വീട്ടുകാര്‍ മകളെ ബലി നല്‍കിയതെന്ന് പൊലീസ് പറഞ്ഞു.

ഗ്രാമവാസികളാണ് വിവരം പൊലീസിനെ അറിയിച്ചത്. കുട്ടി പുനര്‍ജനിക്കുമെന്ന് കരുതി വീട്ടുകാര്‍ മൃതദേഹം നാല് ദിവസം സൂക്ഷിക്കുകയും ചെയ്തു. തുടര്‍ന്ന് അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തില്‍ കുട്ടിയെ കൃഷിയിടത്തില്‍ സംസ്‌കരിച്ചതില്‍ സംശയിച്ച ഗ്രാമവാസികള്‍ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.തുടര്‍ന്ന് ഫോറന്‍സിക് ഉദ്യോഗസ്ഥരും പൊലീസ് സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തുകയും ചെയ്തു

പ്രായപുര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ദുരൂഹമരണത്തില്‍ മാതാപിതാക്കളെ സംശയിക്കുന്നതായി ജില്ലാ പൊലീസ് സൂപ്രണ്ട് മാധ്യമങ്ങളോട് പറഞ്ഞു. പിതാവ് ഭവേഷിന്റെ കൃഷിയിടത്തില്‍ നിന്ന് പൊലീസ് പെണ്‍കുട്ടിയുടെ ചിതാഭസ്മം ശേഖരിച്ചതായും ഭവേഷ് നിരന്തരം മൊഴി മാറ്റുകയാണെന്നും അദ്ദേഹം പറഞ്ഞു.

ആറ് മാസം മുന്‍പ് വരെ പെണ്‍കുട്ടി സൂറത്തില്‍ പഠിച്ചിരുന്നതായും അവിടെ ഭവേഷ് ബിസിനസ് നടത്തുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. മാസങ്ങള്‍ക്ക് മുന്‍പ് രക്ഷിതാക്കള്‍ അവിടുത്തെ സ്‌കൂളില്‍ നിന്ന് ടിസി വാങ്ങി നാട്ടിലേക്ക് കൊണ്ടുവരികയായിരുന്നു.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …