ആദ്യം ഡബിള്‍ ടിക്ക് ലഭിക്കാതെയായി, പിന്നെ ഗ്രൂപ്പ് മെസേജുകള്‍ പോവാതെയായി, അവസാനം വാട്ട്സപ്പ് സേവനം പൂര്‍ണമായും നിലച്ചതോടെ ഉപഭോക്താക്കള്‍ ആശങ്കയിലായി. ഏകദേശം ഒരു മണിക്കൂറായി വാട്ട്സപ്പില്‍ അയക്കുന്ന മെസേജുകളില്‍ ഡബിള്‍ ടിക്കില്ലായിരുന്നു. അല്പ സമയത്തിനകം തന്നെ സേവനം പൂര്‍ണമായി നിലക്കുകയായിരുന്നു.
വാട്ട്സപ്പില്‍ എന്താണ് സംഭവിക്കുന്നത് എന്നതിനെപ്പറ്റി ട്വിറ്ററിലും ഫെയ്സ്ബുക്കിലും പൊരിഞ്ഞ ചര്‍ച്ചകള്‍ നടക്കുകയാണ്. അയക്കുന്ന മെസേജുകളില്‍ ഡബിള്‍ ടിക്ക് കാണുന്നില്ലെങ്കിലും കിട്ടേണ്ടവര്‍ക്ക് മേസേജ് ലഭിക്കുന്നുണ്ട് എന്നതാണ് തമാശ. ഇതോടെ അത്യാവശ്യമായി മേസേജ് അയച്ചവര്‍ മൊത്തത്തില്‍ കണ്‍ഫ്യൂഷനിലായി.
കിട്ടേണ്ടവര്‍ക്ക് മെസേജ് സെന്‍ഡ് ആയോ എന്നതാണ് വാട്ട്സപ്പ് ഉപഭോക്താക്കളുടെ സംശയം. ഇന്ത്യ ഉള്‍പ്പടെ നിരവധി രാജ്യങ്ങളില്‍ വാട്ട്സപ്പ് പ്രവര്‍ത്തനം നിലച്ചതായാണ് വിവരം. സന്ദേശങ്ങള്‍ കൈമാറാനാകുന്നില്ലെന്ന് ഉപഭോക്താക്കള്‍ പറയുന്നു.