തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ശ്രീലങ്കയിലൂടെ കടന്ന് മാന്നാർ ഉൾക്കടലിൽ പ്രവേശിച്ച് ദുർബലമായി മാറി. അടുത്ത 12 മണിക്കൂറിനുള്ളിൽ വീണ്ടും ദുർബലമാകാൻ സാധ്യതയുണ്ട്. മധ്യ തെക്കൻ കേരളത്തിൽ ഇന്നും നാളെയും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
04-02-2023 രാത്രി 08.30 വരെ കേരള തീരത്ത് 1.5 മുതൽ 2.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടൽക്ഷോഭത്തിനും സാധ്യതയുണ്ടെന്ന് നാഷണൽ സെന്‍റർ ഫോർ ഓഷ്യാനോഗ്രാഫിക് റിസർച്ച് (ഇൻകോയിസ്) അറിയിച്ചു. ആയതിനാൽ മൽസ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.