Breaking News

കൊവിഡ് പടര്‍ന്നത് മൃ​​ഗങ്ങളില്‍ നിന്നാണെന്നതിന് തെളിവില്ല: ലോകാരോഗ്യസംഘടന…

കൊവിഡ്-19 മൃഗങ്ങളില്‍ നിന്നാണ് പടര്‍ന്നത് എന്നതിന് തെളിവില്ലെന്ന് കൊവിഡിന്റെ ഉത്ഭവം കണ്ടെത്തുന്നതിനായി പരിശ്രമിക്കുന്ന ചൈനീസ് സംഘത്തിന്റെ തലവന്‍ ലിയാങ് വാന്‍യങ്.

കൊവിഡിന്റെ ഉത്ഭവസ്ഥാനം കണ്ടെത്തുന്നതിനായി ലോകാരോഗ്യസംഘടനയുടേയും ചൈനയുടേയും നേതൃത്വത്തില്‍ രൂപീകരിച്ചിട്ടുളള സംയുക്ത സംഘം നടത്തിയ പത്രസമ്മേളനത്തിലാണ് ലിയാങ് ഇക്കാര്യം വ്യക്തമാക്കിയത്.

പ്രായപൂര്‍ത്തി ആകാത്തവരുടെ വിവാഹം ഇനി മുതൽ അധികൃതരെ അറിയിച്ചാല്‍ 2,500 രൂപ പ്രതിഫലം…Read more

മൃഗങ്ങളില്‍നിന്നാണ് കൊവിഡ് പടര്‍ന്നത് എന്നത് സാധൂകരിക്കുന്ന ഒരു തെളിവും ഇതുവരേയും കണ്ടെത്താനായിട്ടില്ല. ലോകാരോഗ്യസംഘടന നടത്തുന്ന അന്വേഷണങ്ങളോട് തങ്ങള്‍ പൂര്‍ണമായും സഹകരിക്കുന്നുണ്ടെന്നും ലിയങ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ലോകാരോഗ്യ സംഘടനയുടെ വിദഗ്ദ്ധ സംഘം വുഹാനിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് വൈറോളജി, ജിന്‍യിന്റാന്‍ ആശുപത്രി, ഹൂബെയ് ആശുപത്രി, വുഹാനിലെ ഏറ്റവും വലിയ മാര്‍ക്കറ്റായ മായ്ഷാസൂ എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തിയിരുന്നു.

ലോകത്താദ്യമായി കൊറോണ വൈറസ് സ്ഥിരീകരിച്ചത് ചൈനയിലെ വുഹാനിലാണ് എന്നതിനാലാണ് സംഘം വുഹാന്‍ സന്ദര്‍ശിച്ചത്. വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് വൈറോളജിയാണ് കൊവിഡിന്റെ ഉത്ഭവസ്ഥാനം എന്ന ആരോപണം തുടക്കം മുതല്‍ക്കെ അമേരിക്ക ഉയര്‍ത്തുന്നുണ്ട്

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …