Breaking News

ഏഴ് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം; പ്രതിയായ അമ്മാവന് വധശിക്ഷ വിധിച്ചു

രാജസ്ഥാനില്‍ ഏഴുവയസ്സുകാരിയായ സഹോദരിയുടെ മകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ 25കാരനായ അമ്മാവന് സ്‌പെഷ്യല്‍ പോക്‌സോ കോടതി വധശിക്ഷ വിധിച്ചു. പോക്‌സോ കോടതി ജഡ്ജി രേഖ റാത്തോഡാണ് വധശിക്ഷക്ക് വിധിച്ചിരിക്കുന്നത്.

കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം. സെപ്റ്റംബര്‍ 20നാണ് പ്രതിയായ 25കാരന്‍ സഹോദരിയുടെ മകളായ ഏഴുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. 11 ദിവസം കൊണ്ടാണ് വിചാരണ പൂര്‍ത്തിയാക്കിയത്. സംഭവത്തെ അപൂര്‍വങ്ങളില്‍ അപൂര്‍വമായി കോടതി പരിഗണിച്ചു. പബ്ലിക് പ്രൊസിക്യൂട്ടര്‍ സുമേര്‍ സിങ്ങാണ് കോടതിയില്‍ വാദിച്ചത്. പൊലീസ് അന്വേഷണം വളരെ വേഗത്തിലായിരുന്നു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …