Breaking News

തിയറ്ററുകളില്‍ ഭയവും ത്രില്ലും നിറച്ച്‌ പൊലീസിനെ കവച്ചുവയ്ക്കുക്കുന്ന ഫോറന്‍സിക്; ചിത്രത്തിന്‍റെ റിവ്യു വായിക്കാം..!!

ടൊവിനോ തോമസ് നായകനായി അഭിനയിക്കുന്ന 2020 ലെ ആദ്യ ചിത്രമായ ഫോറന്‍സിക് തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്.

കഴിഞ്ഞ വര്‍ഷം കൈനിറയെ വിജയ ചിത്രങ്ങളുള്ളതിനാല്‍ വലിയ പ്രതീക്ഷകളുമായിട്ടാണ് ഫോറന്‍സിക് എന്ന ചിത്രം റിലീസിനെത്തിയത്.

സാധാരണ ടൊവിനോയുടെ ചിത്രങ്ങള്‍ക്ക് ലഭിക്കുന്ന വമ്പന്‍ പ്രമോഷനൊന്നും ഇത്തവണ കണ്ടിരുന്നില്ല.

നവാഗതരായ അഖില്‍ പോള്‍, അനസ് ഖാന്‍ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്തിരിക്കുന്ന ഫോറന്‍സിക് തീര്‍ത്തും ഒരും അന്വേഷണാത്മക ത്രില്ലര്‍ ഗണത്തില്‍പെടുത്താവുന്ന സിനിമയാണ്.

ഒരു ത്രില്ലര്‍ സിനിമയ്ക്ക് വേണ്ട എല്ലാ ഗുണഗണങ്ങളും ഒത്തിണക്കി ഒരുക്കിയൊരുക്കിയിരിക്കുന്ന സിനിമ പ്രേക്ഷകര്‍ക്ക് ആ ത്രില്ലര്‍ വേണ്ടുവോളം അനുഭവിക്കാനും വഴിയൊരുക്കിയിട്ടുണ്ട്.

എന്നാല്‍ സിനിമയെ കുറിച്ച് ആദ്യം വന്ന റിപ്പോര്‍ട്ടുകളിലെല്ലാം നല്ല അഭിപ്രായമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഈ വര്‍ഷത്തെ ഏറ്റവും മികച്ചൊരു ത്രില്ലര്‍ ചിത്രമായി ഫോറന്‍സിക് മാറിയോ എന്നറിയാനായി ആരാധകര്‍ കാത്തിരിക്കുകയായിരുന്നു. പരമ്ബര കൊലയാളിയെ കണ്ടെത്താന്‍ പൊലീസും ഫോറന്‍സിക് വിദഗ്ദ്ധരും ചേര്‍ന്ന് നടത്തുന്ന ശ്രമമാണ് സിനിമയുടെ ആകെത്തുക.

ആരാണ് ആ സീരിയല്‍ കില്ലര്‍ എന്നുള്ളതില്‍ നിന്ന് കഥ പറയുന്നതാണ് സിനിമയുടെ ഹൈലൈറ്റ്. ത്രില്ലിങ് ആയിട്ടും കോമഡിയും കൂട്ടി ചേര്‍ത്ത് എല്ലാതരം പ്രേക്ഷകര്‍ക്കും ആസ്വദിക്കാന്‍ പാകമുള്ള തിരക്കഥയാണ് ഫോറന്‍സിക്കിന്റേത്.

ക്ലൈമാക്‌സില്‍ ടൊവിനോയുടെ ഒരു ചിരി അത്യുഗ്രന്‍ ആണെന്നാണ് കൂടുതല്‍ ആളുകളും പറയുന്നത്.

മംമ്ത മോഹന്‍ദാസിന്റെ പ്രകടനത്തിനും നല്ല വിലയിരുത്തലാണ് കിട്ടുന്നത്. സെവന്‍ത്ത് ഡേ എന്ന സിനിമയ്ക്ക് തിരക്കഥയൊരുക്കിയത് അഖില്‍ പോളായിരുന്നു.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …