Breaking News

വഞ്ചനാക്കേസിൽ ചലച്ചിത്ര താരം ബാബുരാജ് അറസ്റ്റിൽ

തൊടുപുഴ: വഞ്ചനാ കേസിൽ നടൻ ബാബുരാജ് അറസ്റ്റിൽ. ഹൈക്കോടതി നിർദേശപ്രകാരം അടിമാലി പൊലീസ് സ്റ്റേഷനിൽ ഹാജരായപ്പോഴായിരുന്നു അറസ്റ്റ്. റവന്യൂ നടപടി നേരിടുന്ന കല്ലാറിലെ റിസോർട്ട് പാട്ടത്തിനെടുത്തത് വഴി പണം തട്ടിയെന്ന പരാതിയിലാണ് പൊലീസ് നടപടി.

കേസിൽ ഹൈക്കോടതി ബാബുരാജിന് മുൻകൂർ ജാമ്യം അനുവദിക്കുകയും ചോദ്യം ചെയ്യലിനായി സ്റ്റേഷനിൽ ഹാജരാകാൻ നിർദ്ദേശം നൽകുകയും ചെയ്തിരുന്നു. ആനവിരട്ടി കമ്പി ലൈനിൽ ബാബുരാജിന്‍റെ ഉടമസ്ഥതയിലുള്ള റിസോർട്ട് കോതമംഗലം സ്വദേശിക്ക് പാട്ടത്തിന് നൽകിയതുമായി ബന്ധപ്പെട്ടാണ് കേസ്.

About News Desk

Check Also

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.  അവാർഡ് കൾ. 1. 2012.13 …