Breaking News

10 കോടി ഉപഭോക്താക്കള്‍, ടിക്ക്‌ടോക്കിന്റെ റെക്കോർഡ് പിന്തള്ളി ചാറ്റ്ജിപിടി

ഏറ്റവും വേഗത്തില്‍ 10 കോടി ഉപഭോക്താക്കളെ നേടുന്ന ആപ്ലിക്കേഷനായി മാറി ചാറ്റ്ജിപിടി. ബീറ്റാ പതിപ്പ് പ്രവർത്തനം തുടങ്ങി രണ്ട് മാസത്തിനുള്ളിലാണ് ഈ നേട്ടം. ഷോർട്ട് വീഡിയോ പ്ലാറ്റ്ഫോമായ ടിക്ക്‌ടോക്ക് സ്ഥാപിച്ച റെക്കോർഡിനെയാണ് ഇതു മറികടന്നത്. മൊബൈൽ ആപ്ലിക്കേഷൻ ലോഞ്ച് ചെയ്യാതെ തന്നെ ചാറ്റ്ജിപിടി 10 കോടിയിലധികം ഉപഭോക്താക്കളെ നേടി എന്നതും ശ്രദ്ധേയമാണ്.

ജനുവരിയിൽ പ്രതിദിനം 1.3 കോടി പേരാണ് പുതുതായി ചാറ്റ്ജിപിടിയിൽ എത്തുന്നത്. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (എഐ) സഹായത്തോടെ പ്രവർത്തിക്കുന്ന ഒരു ചാറ്റ്ബോട്ടാണ് ചാറ്റ്ജിപിടി. ടിക്ക്‌ടോക്ക് 9 മാസത്തിന് ശേഷവും ഇൻസ്റ്റാഗ്രാം 2.5 വർഷത്തിന് ശേഷവുമാണ് 10 കോടി ആളുകളിലേക്ക് എത്തിയത്.

About News Desk

Check Also

SSLC ജയിക്കുന്ന കുട്ടികൾക്ക് എഴുതാനും വായിക്കാനും അറിയില്ലന്നൊ? മന്ത്രി സജി ചെറിയാൻ്റെ പ്രസ്താവനക്കെതിരെ വിദ്യാഭ്യാസ മന്ത്രി.

SSLC ജയിക്കുന്ന കുട്ടികൾക്ക് സാമാന്യ അറിവു പോലും ഇല്ലെന്ന മന്ത്രി സജി ചെറിയാൻ്റെ വാക്കുകൾക്കെതിരെ വിദ്യാഭ്യാസ മന്ത്രിയുടെ പരിഹാസത്തോടെയുള്ള വിമർശനം. …