Breaking News

ലീഗ് വണ്ണ്; പിഎസ്ജിയ്ക്കായി മെസി ഇന്ന് കളത്തിലിറങ്ങും; മൽസരം രാത്രി 12.30ന്…

ലീഗ് വണ്ണില്‍ പിഎസ്ജിയ്ക്കായി സൂപ്പര്‍ താരം ലയണല്‍ മെസി ഇന്ന് കളത്തിലിറങ്ങും. സീസണിലെ ആദ്യ ഹോം മത്സരത്തില്‍ തന്നെ പിഎസ്ജി മെസിയെ കളത്തിലിറക്കുമെന്നാണ്

ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ഫ്രാന്‍സില്‍ കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ കാണികള്‍ക്ക് പ്രവേശനാനുമതി നല്‍കിയിട്ടുണ്ട്. ഇന്ത്യന്‍ രാത്രി 12.30ന് നടക്കുന്ന മത്സരത്തില്‍

പാരീസ് സെന്റ്-ജര്‍മ്മന്‍ സ്‌ട്രാസ്ബര്‍ഗിനെ നേരിടും. മെസിയെ കൂടാതെ റയല്‍ മാഡ്രിഡ് വിട്ട സെര്‍ജിയോ റാമോസ്, അഷ്‌റഫ് ഹാകിമി, ഇറ്റാലിയന്‍ ഗോള്‍ കീപ്പര്‍ ജിയാന്‍ ലൂയിജി

ഡൊന്നരൂമ, ജോര്‍ഗിനോ വിന്‍ദാലം എന്നിവരും പിഎസ്ജിക്കായി ഇന്ന് അരങ്ങേറും.  സീസണിലെ ആദ്യ ഹോം മത്സരത്തില്‍ മെസിയെ കളത്തില്‍ ഇറക്കാനാണ് സാധ്യത. നെയ്മര്‍,

കിലിയന്‍ എംബാപ്പെ മെസി ത്രയത്തിന്റെ പ്രകടനങ്ങള്‍ കാണാനുള്ള കാത്തിരിപ്പിലാണ് ഫുട്ബോള്‍ ലോകം.

ആഴ്ചയില്‍ 7,69,230 യൂറോ (ഏഴു കോടിയോളം രൂപ) ആയിരിക്കും മെസിയുടെ പ്രതിഫലം. അങ്ങനെയായാല്‍ പ്രതിവര്‍ഷം 40 മില്യണ്‍ യൂറോ (350 കോടിയോളം രൂപ) മെസിക്ക് ലഭിക്കും.

ഒരു ദിവസം മെസിയുടെ പ്രതിഫലം 109,890 യൂറോയാണ് (96 ലക്ഷത്തോളം രൂപ). മണിക്കൂറിന് 4579 യൂറോയും (നാല് ലക്ഷത്തോളം രൂപയും) മിനിട്ടിന് 76 യൂറോയും (6,634 രൂപ) പിഎസ്ജി മെസിക്ക് നല്‍കും.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …