Breaking News

യാത്രക്കാരുടെ സുരക്ഷക്കായി ഗുജറാത്ത് റെയില്‍വേ പൊലീസ് ആരംഭിച്ച റെയില്‍വേ ആപ്പില്‍ പാകിസ്ഥാനി ട്രെയിനിന്റെ ഫൊട്ടോ; വിവാദമായതോടെ ഒടുവില്‍ അധികൃതര്‍ നല്‍കിയ വിശദീകരണം ഇങ്ങനെ…

യാത്രക്കാരുടെ സുരക്ഷയ്ക്കായി ഗുജറാത്ത് റെയില്‍വേ പൊലീസ് പുറത്തിറക്കിയ ‘സുരക്ഷിത് സഫര്‍ ” എന്ന മൊബൈല്‍ അപ്ലിക്കേഷനില്‍ ഉപയോഗിച്ചത് പാക്കിസ്ഥാനി ട്രെയ്‌നിന്റെ ഫോട്ടോ.

ഇന്ത്യന്‍ ട്രെയിനിന്റെ ചിത്രത്തിന് പകരമാണ് പാകിസ്ഥാന്‍ ട്രെയിനിന്റെ ചിത്രം ആപ്ലിക്കേഷനില്‍ ഉപയോഗിച്ചത്. ശനിയാഴ്ച്ച പുറത്തിറക്കിയ ‘സുരക്ഷിത് സഫര്‍’ എന്ന മൊബൈല്‍ ആപ്പിലാണ് പാകിസ്താനി ട്രെയിനിന്റെ ഫോട്ടോഉപയോഗിച്ചത്.

പച്ച നിറത്തിലുള്ള ട്രെയിന്‍ എഞ്ചിന്റെ ഫോട്ടോയാണ് ആപ്ലിക്കേഷന്റെ ഡാഷ്ബോര്‍ഡില്‍ ഉപയോഗിച്ചത്. ഫോട്ടോ പാകിസ്താനി ട്രെയിനിന്റെ എഞ്ചിനാണ് എന്ന് തിരിച്ചറിഞ്ഞ ചിലര്‍ അത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാക്കി.

സംഭവം വിവാദമായതോടെ ഫോട്ടോ നീക്കം ചെയ്തു. ‘അപ്ലിക്കേഷന്‍ ആകര്‍ഷകമാക്കുന്നതിന്റെ ഭാഗമായി അപ്ലിക്കേഷന്‍ ഡവലപ്പര്‍ കൂടുതല്‍ ട്രെയിനുകളുടെ ചിത്രങ്ങള്‍ ഇട്ടിരുന്നു. ഇതിനിടയിലാണ് പാകിസ്ഥാന്‍ ട്രെയിനിന്റെ ചിത്രം ഉള്‍പ്പെട്ടത്.

പാകിസ്ഥാനി ട്രെയിനാണ് എന്ന് തിരിച്ചറിഞ്ഞതോടെ അത് നീക്കം ചെയ്യണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുകയായിരുന്നു. സംഭവം അറിഞ്ഞപ്പോള്‍ അത് നീക്കം ചെയ്യാന്‍ ഞങ്ങള്‍ ഡവലപ്പറോട് ആവശ്യപ്പെടുകയും ചെയ്തു.

ഇത് മനപൂര്‍വമല്ലാത്ത പിശകാണ്’- സി.ഐ.ഡി ക്രൈം ആന്‍ഡ് റെയില്‍വേ ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ പറഞ്ഞു. ഫെബ്രുവരി 29നാണ് ആപ്ലികേഷന്‍ പുറത്തുവിട്ടത്. അടിയന്തര സാഹചര്യത്തില്‍ യാത്രക്കാര്‍ക്ക് റെയില്‍വേ പൊലീസിനെ ബന്ധപ്പെടാന്‍ സഹായിക്കുന്നതാണ് ആപ്പ്.

ലഹരി വസ്തുക്കളോ മനുഷ്യക്കടത്തോ നടക്കുന്നതായി പൊലീസിനെ അറിയിക്കുവാനും ഈ ആപ്ലികേഷന്‍ വഴി സാധിക്കും.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …