Breaking News

കൈക്കൂലി ആരോപണം; അറസ്റ്റ് തടയണമെന്ന സൈബിയുടെ ഹര്‍ജി തള്ളി ഹൈക്കോടതി

കൊച്ചി: അറസ്റ്റ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് അഡ്വ. സൈബി ജോസ് കിടങ്ങൂർ സമർപ്പിച്ച ഹർജി തള്ളി ഹൈക്കോടതി. കോഴ ആരോപണം അതീവ ഗൗരവമുള്ളതാണെന്നും അന്വേഷണം നടക്കട്ടേയെന്നും കോടതി പറഞ്ഞു. ഈ ഘട്ടത്തിൽ എഫ്.ഐ.ആർ. റദ്ദാക്കണമെന്ന സൈബിയുടെ ആവശ്യത്തിൽ ഇടപെടാനാകില്ലെന്നും കോടതി വ്യക്തമാക്കി.

കൈക്കൂലി ആരോപണത്തിൽ പ്രത്യേക അന്വേഷണ സംഘം അന്വേഷണം ആരംഭിച്ചിട്ട് കുറച്ച് ദിവസമേ ആയിട്ടുള്ളൂ. ഈ പശ്ചാത്തലത്തിലാണ് എഫ്.ഐ.ആറും അറസ്റ്റും സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സൈബി ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസ് കൗസര്‍ എടപ്പഗത്താണ് സൈബിയുടെ ഹർജി പരിഗണിച്ചത്. പ്രാഥമിക വാദം കേട്ട കോടതി സൈബിയുടെ ആവശ്യങ്ങൾ തള്ളി.

ഒരു തെറ്റും ചെയ്തിട്ടില്ലെങ്കിൽ എന്തിനാണ് അന്വേഷണത്തെ ഭയക്കുന്നത്. ധൃതിപിടിച്ച് എഫ്.ഐ.ആര്‍. റദ്ദാക്കണമെന്ന ഹര്‍ജി എന്തിനാണ് ഫയല്‍ ചെയ്തതെന്നും കോടതി ചോദിച്ചു. ആരോപണം അതീവ ഗൗരവമുള്ളതാണെന്നും അന്വേഷണം നടക്കട്ടേയെന്നും സത്യം പുറത്തുവരട്ടെയെന്നും ഹൈക്കോടതി നിരീക്ഷിച്ചു. വിഷയത്തിൽ പോലീസിനോട് കോടതി വിശദീകരണം തേടിയിട്ടുണ്ട്.

About News Desk

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …