Breaking News

അമ്മയുടെ നിര്‍വ്വാഹക സമിതി യോഗം ഇന്ന് ; ഷെയ്ന്‍ വിഷയം ചര്‍ച്ചയാകും…

താരസംഘടന ‘അമ്മ’യുടെ നിര്‍വ്വാഹക സമിതി യോഗം ഇന്ന് കൊച്ചിയില്‍. ഷെയ്ന്‍ നിഗവും പ്രൊഡ്യൂസര്‍ അസോസിയേഷനും തമ്മിലുളള വിഷയമായിരിക്കും യോഗത്തില്‍ പ്രധാന ചര്‍ച്ച.

ഷെയ്നിനെ യോഗത്തിലേക്ക് വിളിപ്പിച്ചേക്കുമെന്നാണ് സൂചന. യോഗത്തിന് പിന്നാലെ നിര്‍മ്മാതാക്കളുടെ സംഘടനയുമായി ‘അമ്മ’ ഭാരവാഹികള്‍ ചര്‍ച്ച നടത്തുമെന്നാണ് റിപ്പോര്‍ട്ട്.

പ്രശ്‌നം എത്രയും പെട്ടെന്ന് ഒത്തുതീര്‍പ്പാക്കാനുള്ള നീക്കങ്ങളാണ് താരസംഘടനയുടെ ഭാഗത്ത് നിന്നും ഉണ്ടാവുക. ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കാതെ വിലക്ക് പിന്‍വലിക്കില്ലെന്ന നിര്‍മ്മാതാക്കളുടെ നിലപാട് യോഗത്തില്‍ ചര്‍ച്ചയാകും.

പ്രതിഫല തര്‍ക്കം മൂലം വെയില്‍ സിനിമയുടെ ചിത്രീകരണം മുടങ്ങിയതില്‍ ക്ഷമ ചോദിച്ച്‌ നിര്‍മ്മാതാവ് ജോബി ജോര്‍ജിന് ഷെയ്ന്‍ കത്തയച്ചിരുന്നു. ഇതിന്

പിന്നാലെ വിലക്ക് പിന്‍വലിക്കുന്ന കാര്യത്തില്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ സന്നദ്ധത അറിയിച്ചിരുന്നു. തെറ്റുപറ്റിയെന്നും ക്ഷമിക്കണമെന്നും വെയില്‍ സിനിമ പൂര്‍ത്തിയാക്കാന്‍ സഹകരിക്കാമെന്നും ഷെയ്ന്‍ നിഗം കത്തില്‍ വ്യക്തമാക്കിയിരുന്നു.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …