കണ്ണൂര്‍: കണ്ണൂർ ആറളത്ത് മാവോയിസ്റ്റ് സംഘം. ആയുധധാരികളായ അഞ്ച് പുരുഷൻമാരും ഒരു സ്ത്രീയുമടങ്ങുന്ന സംഘം ആറളം വിയറ്റ്നാം കുറിച്ചി കോളനിയിലെത്തിയതായി പ്രദേശവാസികൾ വ്യക്തമാക്കി.
ഇന്നലെ രാത്രി ഏഴ് മണിയോടെ കോളനിയിലെത്തിയ സംഘം ഭക്ഷ്യവസ്തുക്കൾ ശേഖരിച്ച് രാത്രി ഒമ്പത് മണിയോടെ കൊട്ടിയൂർ വനത്തിലേക്ക് മടങ്ങി. വിവരമറിഞ്ഞ് ആറളം പോലീസ് സ്ഥലത്തെത്തി മാവോയിസ്റ്റുകൾക്കായി തിരച്ചിൽ ആരംഭിച്ചു.
NEWS 22 TRUTH . EQUALITY . FRATERNITY