കൊച്ചി: തിയേറ്റർ കോമ്പൗണ്ടിൽ നിന്നുള്ള സിനിമാ അവലോകനങ്ങൾ നിരോധിക്കാൻ ധാരണ. കൊച്ചിയിൽ ചേർന്ന ഫിലിം ചേംബർ അസോസിയേഷനാണ് തീരുമാനം എടുത്തത്.
ഒ.ടി.ടി റിലീസുകൾക്കുള്ള നിയന്ത്രണങ്ങൾ കർശനമാക്കി. ഏപ്രിൽ ഒന്നു മുതൽ റിലീസ് ചെയ്യുന്ന സിനിമകൾ 24 ദിവസത്തിനു ശേഷം മാത്രമേ ഒ.ടി.ടിയിൽ റിലീസ് ചെയ്യാൻ പാടുള്ളൂ. മുൻകൂട്ടി ധാരണാപത്രം ഒപ്പിട്ട സിനിമകൾക്ക് മാത്രം ഇളവ് ലഭിക്കും.
NEWS 22 TRUTH . EQUALITY . FRATERNITY