Breaking News

ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട ഹരജികള്‍ വെള്ളിയാഴ്​ച പരിഗണിക്കണം -സുപ്രീംകോടതി..!

ദില്ലി കലാപവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ വെള്ളിയാഴ്​ച ഹൈകോടതി പരിഗണിക്കണമെന്ന്​ സുപ്രീംകോടതി. ഏപ്രില്‍ 13 വരെ ഹര്‍ജികള്‍ നീട്ടിവെച്ച നടപടി ന്യായീകരിക്കാനാവില്ലെന്ന്​ സുപ്രീംകോടതി പറഞ്ഞു.

ഇതുമായി ബന്ധപ്പെട്ട്​ സുപ്രീംകോടതിയില്‍ സമര്‍പ്പിക്കപ്പെട്ട ഹര്‍ജികളും ഡല്‍ഹി ഹൈകോടതി കേള്‍ക്കണം. സോളിസിറ്റര്‍ ജനറലിന്‍റെ കടുത്ത എതിര്‍പ്പ്​ തള്ളിയാണ്​ സുപ്രീംകോടതി ഉത്തരവ്​.

സോളിസിറ്റര്‍ ജനറല്‍ കേസില്‍ തുടര്‍ച്ചയായി ഇട​പ്പെടുന്നതില്‍ സുപ്രീംകോടതി അതൃപ്​തി പ്രകടിപ്പിച്ചു. വിധിപ്രസ്​താവം നടത്താന്‍ സ്വാതന്ത്ര്യം വേണമെന്ന്​ ചീഫ്​ ജസ്​റ്റിസ്​ എസ്​.എ ബോബ്​ഡേ പറഞ്ഞു.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …