Breaking News

ഉണ്ണി മുകുന്ദൻ്റെ ‘മാളികപ്പുറം’ ഫെബ്രുവരി 15 മുതല്‍ ഹോട്ട്സ്റ്റാറില്‍

ബോക്സോഫീസിൽ വേറിട്ട വിജയം കാഴ്ചവച്ച മലയാള ചിത്രം ‘മാളികപ്പുറം’ ഫെബ്രുവരി 15 മുതൽ ഡിസ്നിപ്ലസ് ഹോട്ട്സ്റ്റാറിൽ. ഉണ്ണി മുകുന്ദനെ നായകനാക്കി നവാഗതനായ വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്ത ചിത്രം ആദ്യ രണ്ട് വാരാന്ത്യങ്ങളിൽ തന്നെ വൻ കളക്ഷൻ നേടിയിരുന്നു. ചിത്രത്തിന്‍റെ ആഗോള കളക്ഷന്‍ 50 കോടിയായിരുന്നു.

കാവ്യ ഫിലിം കമ്പനിയുടെയും ആൻ മെഗാ മീഡിയയുടെയും ബാനറിൽ പ്രിയ വേണു, നീത പിന്‍റോ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്. എഡിറ്റിംഗ് ഷമീർ മുഹമ്മദ്. ഛായാഗ്രഹണം വിഷ്ണു നാരായണൻ, സംഗീതം രഞ്ജിൻ രാജ്, പ്രൊഡക്ഷൻ കൺട്രോളർ സഞ്ജയ് പടിയൂർ, ഗാനരചന സന്തോഷ് വർമ്മ, ബി കെ ഹരിനാരായണൻ, കലാസംവിധാനം സുരേഷ് കൊല്ലം, മേക്കപ്പ് ജിത്ത് പയ്യന്നൂർ, വസ്ത്രാലങ്കാരം അനിൽ ചെമ്പൂർ, ആക്ഷൻ കൊറിയോഗ്രാഫി കനൽ കണ്ണൻ.

About News Desk

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …