Breaking News

‘ശാകുന്തളം’ റിലീസ് പ്രഖ്യാപിച്ചു; ഏപ്രിൽ 14ന് തിയേറ്ററുകളിൽ

സാമന്തയുടെ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ശാകുന്തളം’. കാളിദാസൻ്റെ ‘അഭിജഞാന ശാകുന്തളം’ ആസ്‍പദമാക്കിയുള്ള ചിത്രത്തിൽ ദുഷ്യന്തനായെത്തുന്നത് മലയാള സിനിമയിലെ യുവതാരം ദേവ് മോഹനാണ്. ഗുണശേഖർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ റിലീസ് പലതവണ മാറ്റിവച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്‍റെ പുതിയ റിലീസ് തീയതി പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.

ചിത്രം ഏപ്രിൽ 14ന് തിയേറ്ററുകളിലെത്തും. മലയാളം, കന്നഡ, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. രണ്ട് തവണ മികച്ച വസ്ത്രാലങ്കാരത്തിനുള്ള ദേശീയ പുരസ്കാരം നേടിയ നീതു ലുല്ലയാണ് സാമന്തയെ ഒരുക്കുന്നത്.

ബോളിവുഡിലും തന്‍റെ കഴിവ് പരീക്ഷിക്കാൻ ഒരുങ്ങുകയാണ് സാമന്ത. ദിനേശ് വിജൻ നിർമ്മിക്കുന്ന ഹിന്ദി ചിത്രത്തിൽ സാമന്ത നായികയാകുമെന്നും ആയുഷ്മാൻ ഖുറാന നായകനാകുമെന്നും നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ചിത്രത്തിൽ സാമന്ത ഇരട്ട വേഷത്തിലാണ് എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ.

About News Desk

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …