Breaking News

എണ്ണിയത് 1220 ജീവനക്കാർ; ശബരിമലയില്‍ ലഭിച്ചത് 10 കോടിയുടെ നാണയങ്ങള്‍

പത്തനംതിട്ട: ശബരിമല ഭണ്ഡാരത്തിലെ നാണയങ്ങൾ എണ്ണി തീർന്നു. 10 കോടി രൂപയുടെ നാണയങ്ങളാണുണ്ടായിരുന്നത്. രണ്ട് ഘട്ടങ്ങളിലായി 1,220 ജീവനക്കാരാണ് നാണയങ്ങൾ എണ്ണിയത്.

നോട്ടും നാണയവും മഞ്ഞളും ഭസ്മവും എല്ലാം കൂടിക്കലർന്നിരുന്നു. നാണയം എണ്ണാൻ ഇതെല്ലാം വേർതിരിക്കേണ്ടിവന്നു.

ശ്രീകോവിലിന് മുന്നിലെ കാണിക്കയില്‍ നിന്ന് കണ്‍വെയര്‍ ബെല്‍റ്റിലൂടെ വരുന്ന പണവും ശബരീപീഠംമുതല്‍ വിവിധ ഭാഗങ്ങളിലായുള്ള 145 വഞ്ചികളിലെയും മഹാകാണിക്കയിലെയും പണവുമാണ് ഭണ്ഡാരത്തിൽ എത്തുന്നത്. പ്രീ-സീസൺ മാസ പൂജകള്‍ മുതലുള്ള നാണയങ്ങളാണിവ.

About News Desk

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …