കൽപറ്റ: തന്റെ നിയോജകമണ്ഡലത്തിൽ ഡയാലിസിസ് സെന്റർ തുടങ്ങാൻ രാഹുൽ ഗാന്ധി അയച്ച ഉപകരണങ്ങൾ ആശുപത്രിയിൽ ഇറക്കാൻ അനുമതി നൽകാതെ ഉദ്യോഗസ്ഥർ തിരികെ അയച്ചെന്ന് ആരോപണം. വണ്ടൂർ താലൂക്ക് ആശുപത്രിയിൽ പുതിയ ഡയാലിസിസ് യൂണിറ്റ് തുടങ്ങാനുള്ള ശ്രമമാണ് മതിയായ സൗകര്യമില്ലെന്ന് പറഞ്ഞ് മെഡിക്കൽ ഓഫീസറും ജീവനക്കാരും തിരിച്ചയച്ചത്.
കൂടിയാലോചിക്കാതെ 35 ലക്ഷം രൂപയുടെ ഉപകരണങ്ങൾ തിരികെ നൽകിയ സംഭവത്തിൽ ബ്ലോക്ക് പഞ്ചായത്ത് അന്വേഷണം പ്രഖ്യാപിച്ചു. റിപ്പോർട്ട് കിട്ടിയാലുടൻ നടപടി സ്വീകരിക്കുമെന്നും ഭരണസമിതി അറിയിച്ചു.
NEWS 22 TRUTH . EQUALITY . FRATERNITY