Breaking News

കയ്യും കാലും ഒടി‍ഞ്ഞ് വധു ചികിത്സയിൽ; ആശുപത്രിയിൽ വന്ന് വിവാഹം ചെയ്ത് വരൻ

രാംഗഞ്ച്മണ്ടി: സാധാരണയായി ഹാളിലോ വധുവിന്‍റെയും വരന്‍റെയും വീട്ടിലോ ആരാധനാലയങ്ങളിലോ ആണ് വിവാഹം നടക്കുന്നത്. എന്നാൽ, ആശുപത്രിയിൽ ഏതെങ്കിലും വിവാഹം നടക്കുന്നതായി നിങ്ങൾ എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ? അങ്ങനെയൊരു വിവാഹമായിരുന്നു അടുത്തിടെ നടന്നത്. വീണ് പരിക്കേറ്റതിനെ തുടർന്ന് ചികിത്സയിൽ കഴിയുകയായിരുന്നു യുവതി. 

ഞായറാഴ്ച വൈകുന്നേരമാണ് രാംഗഞ്ച്മണ്ടിയിൽ നിന്ന് കോട്ടയിലെ എംബിഎസ് ആശുപത്രിയിലേക്ക് വരനായ യുവാവ് വിവാഹത്തിനായി എത്തിയത്. മാലയിടൽ ചടങ്ങിനും മറ്റ് ചടങ്ങുകൾക്കുമായി ഒരു കോട്ടേജ് മുറിയും ബുക്ക് ചെയ്തിരുന്നു. കുടുംബാംഗങ്ങളെല്ലാം വിവാഹത്തിൽ സന്നിഹിതരായിരുന്നു. 

രാംഗഞ്ച്മണ്ടിയിലെ ഭാവ്പുര സ്വദേശിയായ പങ്കജ് റാത്തോഡാണ് വരൻ. വധു മധു റാത്തോഡ് റാവത്ത്ഭട്ടയിലാണ് താമസിക്കുന്നത്. കഴിഞ്ഞ വാരാന്ത്യത്തിൽ വിവാഹത്തിന് മുമ്പുള്ള ആഘോഷത്തിനിടെയാണ് യുവതി കോണിപ്പടിയിൽ നിന്ന് വീണത്. അങ്ങനെ രണ്ട് കൈകളിലും കാലുകളിലും ഒന്നിലധികം ഒടിവുകൾ ഉണ്ടായിരുന്നു. അപകടത്തിൽ തലയ്ക്കും പരിക്കേറ്റിട്ടുണ്ട്. തുടർന്ന് കോട്ടയിലെ എംബിഎസ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. 

About News Desk

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …