Breaking News

‘കാതല്‍ എന്‍പത് പൊതുവുടമൈ’; ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പങ്കുവച്ച് ടോവിനോയും ജ്യോതികയും

ജിയോ ബേബിയുടെ പുതിയ തമിഴ് ചിത്രം ‘കാതല്‍ എന്‍പത് പൊതുവുടമൈ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ചിത്രത്തിന്‍റെ പോസ്റ്റർ ടൊവിനോയും ജ്യോതികയും സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചു. ‘ജയ് ഭീം’ എന്ന ചിത്രത്തിന് ശേഷം ലിജോ മോൾ മുഖ്യ കഥാപാത്രമായെത്തുന്ന ചിത്രമാണ് ‘കാതല്‍ എന്‍പത് പൊതുവുടമൈ’.

അനുഷ, കലേഷ്, രോഹിണി, വിനീത് എന്നിവരും ചിത്രത്തിലുണ്ട്. ജയപ്രകാശ് രാധാകൃഷ്ണനാണ് ചിത്രത്തിൻ്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്.

മാന്‍കൈന്‍ഡ് സിനിമാസ്, സിമ്മെട്രി സിനിമാസ് എന്നീ ബാനറുകളിൽ ജോമോൻ ജേക്കബ്, ഡിജോ അഗസ്റ്റിൻ, സജിൻ എസ് രാജ്, വിഷ്ണു രാജന്‍ എന്നിവർക്കൊപ്പം നിത്ത്‌സ് പ്രൊഡക്ഷൻസിന്‍റെ ബാനറിൽ നിത്യ അത്പുതരാജും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ആര്‍. രാജേന്ദ്രനാണ് ഛായാഗ്രഹണം. ശ്രീ ശരവണനാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം പകർന്നിരിക്കുന്നത്.

About News Desk

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …