കൊച്ചി: ലൈഫ് മിഷൻ കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ ഈ മാസം 20 വരെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ (ഇഡി) കസ്റ്റഡിയിൽ വിട്ടു. എറണാകുളം സാമ്പത്തിക കുറ്റാന്വേഷണ കോടതിയുടേതാണ് നടപടി. 20-ാം തീയതി ഉച്ചയ്ക്ക് 2.30 വെരയാണ് കസ്റ്റഡിയില്‍വിട്ടത്.
10 ദിവസത്തെ കസ്റ്റഡിയാണ് ഇഡി ആവശ്യപ്പെട്ടത്. എന്നാൽ കാര്യകാരണങ്ങള്‍ ബോധ്യപ്പെടുത്തിയാൽ കൂടുതൽ ദിവസം കസ്റ്റഡി അനുവദിക്കാമെന്ന് കോടതി വ്യക്തമാക്കി.
അതേസമയം, ഇ.ഡിക്കെതിരെ ശിവശങ്കർ കോടതിയിൽ പരാതി നൽകി. ആരോഗ്യസ്ഥിതി കണക്കിലെടുക്കാതെ കഴിഞ്ഞ ദിവസം 12 മണി വരെ ചോദ്യം ചെയ്തെന്നാണ് ശിവശങ്കറിന്‍റെ പരാതി.
NEWS 22 TRUTH . EQUALITY . FRATERNITY