Breaking News

ഇന്ത്യയിലേക്ക് കൂടുതൽ ചീറ്റകൾ; ദക്ഷിണാഫ്രിക്കയിൽ നിന്ന് എത്തിച്ചത് 12 എണ്ണത്തെ

ഗ്വാളിയോർ: 12 പുതിയ ചീറ്റകളെ ദക്ഷിണാഫ്രിക്കയിൽ നിന്ന് മധ്യപ്രദേശിലെ ഗ്വാളിയോറിൽ എത്തിച്ചു. 7 ആൺ ചീറ്റകളും 5 പെൺ ചീറ്റകളും ആണ് എത്തിയത്. വലിയ കൂടുകളിലാക്കി ശാന്തമാക്കാൻ പ്രത്യേക ഉറക്ക മരുന്നുകൾ നൽകിയാണ് എത്തിച്ചത്.

ഇന്ത്യൻ വ്യോമസേനയുടെ സി-17 ഗ്ലോബ് മാസ്റ്റർ വിമാനത്തിലാണ് ചീറ്റകളെ കൊണ്ടുവന്നത്. ഇതോടെ രാജ്യത്ത് എത്തിച്ച ചീറ്റപ്പുലികളുടെ എണ്ണം 20 ആയി. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം എം-17 ഹെലികോപ്റ്ററിൽ ചീറ്റകളെ കുനോ നാഷണൽ പാർക്കിലേക്ക് കൊണ്ടുപോകും.

സെപ്റ്റംബർ 17നാണ് നമീബിയയിൽ നിന്ന് എട്ട് ചീറ്റകളെ ആദ്യമായി ഇന്ത്യയിലെത്തിച്ചത്. ക്വാറന്‍റൈന് ശേഷമാണ് ഇവയെ കുനോ നാഷണൽ പാർക്കിൽ തുറന്നുവിട്ടത്. ചീറ്റപ്പുലികൾ ആരോഗ്യത്തോടെയിരിക്കുന്നുവെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ് നേരത്തെ പറഞ്ഞിരുന്നു.

About News Desk

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …