സംസ്ഥാനത്തെ സ്വര്‍ണ്ണ വിലയില്‍ വന്‍ ഇടിവ് രേഖപ്പെടുത്തി. ഓഹരി വിപണിക്കും രൂപയുടെ മൂല്യത്തിനുമൊപ്പമാണ് ഇന്ന് സ്വര്‍ണവിലയും കൂപ്പുകുത്തിയത്.
പവന് ഇന്ന്‍ കുറഞ്ഞത് 1,200 രൂപയാണ്. ഇതോടെ പവന്റെ വില 30,600 രൂപയിലാണ് സംസ്ഥാനത്തെ സ്വര്‍ണ്ണ വ്യാപാരം പുരോഗമിക്കുന്നത്.
ഗ്രാമിന്റെ വില 150 രൂപ കുറഞ്ഞ് 3825 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. നാലുദിവസം കൊണ്ട് 1,720 രൂപയാണ് പവന്റെ വിലയില്‍ കുറവുണ്ടായത്.
മാര്‍ച്ച് ഒമ്ബതിന് എക്കാലത്തെയും റെക്കോഡ് നിലവാരമായ 32,320 രൂപയില്‍ സ്വര്‍ണവിലയിലായിരുന്നു വ്യാപാരം നടന്നത്.