Breaking News

കൊച്ചിയിൽ പരിശോധന കടുപ്പിച്ച് പൊലീസ്; 43 ഗുണ്ടകൾ ഉൾപ്പെടെ 412 പേർ കസ്റ്റഡിയിൽ

കൊച്ചി: നിയമലംഘനവുമായി ബന്ധപ്പെട്ട് നടപടി കടുപ്പിച്ച് പൊലീസ്. ഇന്നലെ രാത്രി മാത്രം 412 കേസുകളാണ് രജിസ്റ്റർ ചെയ്തത്. മദ്യപിച്ച് വാഹനമോടിച്ചതിന് 235 പേരെയും 43 ഗുണ്ടകളെയുമാണ് അറസ്റ്റ് ചെയ്തത്. ലഹരിക്കടത്ത് കേസുകളിലെ 36 പേരേയും പിടികൂടി. സ്വകാര്യ ബസ്സിന്‍റെ മരണപ്പാച്ചിലിൽ ബൈക്ക് യാത്രികന് ദാരുണാന്ത്യം സംഭവിച്ചതിന് പിന്നാലെ കഴിഞ്ഞ ദിവസവും കൊച്ചിയിൽ പൊലീസ് പരിശോധന കര്‍ശനമാക്കിയിരുന്നു.

ഹൈക്കോടതി നിര്‍ദ്ദേശത്തിന്‍റെ പശ്ചാത്തലത്തിലാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പൊലീസ് പരിശോധന നടത്തിയത്. വിവിധ സ്ഥലങ്ങളിൽ നിയമം ലംഘിച്ചു സര്‍വീസ് നടത്തിയതിന് സ്വകാര്യ ബസ് ജീവനക്കാർക്കെതിരെയും പൊലീസ് നടപടിയെടുത്തിരുന്നു.

About News Desk

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …