Feb 13, 2026 3:07 PM
Breaking News

രഞ്ജി ട്രോഫി കിരീടം സൗരാഷ്ട്രയ്ക്ക് സ്വന്തം; ബംഗാളിനെ വീഴ്ത്തിയത് 9 വിക്കറ്റിന്

കൊല്‍ക്കത്ത: രഞ്ജി ട്രോഫി സൗരാഷ്ട്രയ്ക്ക്. ബംഗാളിനെ ഒമ്പത് വിക്കറ്റിന് തോൽപ്പിച്ചാണ് സൗരാഷ്ട്ര രഞ്ജി ട്രോഫി കിരീടം സ്വന്തമാക്കിയത്.

രണ്ട് ഇന്നിങ്സുകളിൽ നിന്ന് ഒമ്പത് വിക്കറ്റുമായി ടീമിനെ മുന്നിൽ നിന്ന് നയിച്ച ക്യാപ്റ്റൻ ജയദേവ് ഉനദ്കട്ടാണ് കളിയിലെ താരം.

ബംഗാളിനെ ആദ്യ ഇന്നിംഗ്സിൽ 174 റൺസിൽ ഒതുക്കിയ സൗരാഷ്ട്ര ആദ്യ ഇന്നിംഗ്സിൽ 404 റൺസ് നേടി. രണ്ടാം ഇന്നിങ്സിൽ മികച്ച പ്രകടനം കാഴ്ച വച്ചെങ്കിലും ബംഗാളിന് 241 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. ഒരു വിക്കറ്റ് നഷ്ടത്തിലാണ് സൗരാഷ്ട്ര വിജയലക്ഷ്യം സ്വന്തമാക്കിയത്.

ഈ സീസണില്‍ തകര്‍പ്പന്‍ ഫോമിലായിരുന്നു ഉനദ്കട്ടും സൗരാഷ്ട്രയും. നേരത്തെ അവര്‍ വിജയ് ഹസാരെ ട്രോഫിയും നേടിയിരുന്നു. 2019-20 സീസണിലാണ് സൗരാഷ്ട്ര ആദ്യമായി രഞ്ജിയില്‍ കിരീടം നേടിയത്. അന്നും ബംഗാളിനെയാണ് അവര്‍ ഫൈനലില്‍ തോല്‍പിച്ചത്.

About News Desk

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …