Breaking News

എല്ലാ സഹായങ്ങൾക്കും നന്ദി; രക്ഷാപ്രവർത്തനത്തിൽ ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് തുർക്കി

ന്യൂഡൽഹി: ഇന്ത്യയുടെ ഓപ്പറേഷൻ ദോസ്തിന് നന്ദി പറഞ്ഞ് തുർക്കി അംബാസഡർ. സിറിയ-തുർക്കി ഭൂചലനത്തെ തുടർന്നുള്ള രക്ഷാപ്രവർത്തനത്തിനായി ഇന്ത്യയിൽ നിന്നുള്ള എൻഡിആർഎഫ് സംഘത്തെയും സൈന്യത്തെയും തുർക്കിയിലേക്ക് അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യയിലെ തുർക്കി അംബാസഡർ ഫിരാത്ത് സുനേൽ ഇന്ത്യയുടെ അകമഴിഞ്ഞ സഹായത്തിന് നന്ദി അറിയിച്ചുകൊണ്ട് ട്വീറ്റ് ചെയ്തത്.

“ഇന്ത്യാ ഗവൺമെന്‍റിനെപ്പോലെ, വിശാലമനസ്കരായ ഇന്ത്യൻ ജനതയും ഭൂകമ്പ ബാധിതരെ സഹായിക്കാൻ കൈകോർത്തു. ഇന്ത്യയുടെ വിലമതിക്കാനാവാത്ത എല്ലാ സഹായത്തിനും നന്ദി,” അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. ഇന്ത്യയിൽ നിന്ന് എത്തിച്ച സഹായ സാമഗ്രികളുടെ വീഡിയോയും അദ്ദേഹം ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്.

റിക്ടർ സ്കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും അതിന്റെ തുടർ ചലനങ്ങളും തുർക്കിയിലും സിറിയയിലും കനത്ത നാശം വിതച്ചിരുന്നു. ഭൂചലനത്തിൽ 46,000ത്തിലധികം പേർ മരിച്ചതായാണ് റിപ്പോർട്ട്. ‘ഓപ്പറേഷന്‍ ദോസ്ത്’ എന്നാണ് തുര്‍ക്കി, സിറിയ എന്നിവിടങ്ങളിലെ രക്ഷാ ദൗത്യത്തിന് ഇന്ത്യ നല്‍കിയ പേര്.

About News Desk

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …