Breaking News

മാനസിക അസ്വാസ്ഥ്യമുള്ള യുവതിയ്ക്ക് മർദ്ദനം; നൂറനാട് കെസിഎം ആശുപത്രി ജീവനക്കാർക്കെതിരെ പരാതി

കൊല്ലം: മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ ആശുപത്രി ജീവനക്കാർ മർദ്ദിച്ചതായി പരാതി. നൂറനാട് കെസിഎം ആശുപത്രിക്കെതിരെയാണ് ആരോപണം. യുവതിയുടെ ദേഹമാസകലം മർദ്ദനമേറ്റ പാടുകളുണ്ട്.

കരുനാഗപ്പള്ളി സ്വദേശിനിയായ 39കാരിക്കാണ് മർദ്ദനമേറ്റത്. മർദ്ദനത്തെ തുടർന്ന് ഇവർ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ യുവതിയുടെ വീട്ടുകാർ കരുനാഗപ്പള്ളി പോലീസിൽ പരാതി നൽകി. 

അതേസമയം ആരോപണം ആശുപത്രി അധികൃതർ സമ്മതിച്ചു. അക്രമാസക്തമായ പെരുമാറ്റമാണ് യുവതി കാണിച്ചത്. ജീവനക്കാരെ ആക്രമിക്കാൻ ശ്രമിച്ചപ്പോഴാണ് നഴ്സുമാർ മർദ്ദിച്ചതെന്ന് യുവതിയെ ചികിത്സിച്ച ഡോക്ടർ പറഞ്ഞു.

About News Desk

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …