കൊച്ചി: കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ ജീവനക്കാരുടെ ശമ്പളം മുടങ്ങി. സർക്കാർ ഗ്രാന്റ് ലഭിക്കാത്തതാണ് ശമ്പളം മുടങ്ങാൻ കാരണം. സർവകലാശാലയിൽ 800 ലധികം ജീവനക്കാരാണ് ജോലി ചെയ്യുന്നത്. ശമ്പളം വൈകുമെന്നാണ് വിവരം.
നിലവിലെ സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയാണ് ഗ്രാന്റ് ലഭിക്കാത്തതിന് കാരണമെന്നാണ് പ്രാഥമിക വിവരം. സർവകലാശാലയിലെ അധ്യാപകർ, ജീവനക്കാർ, പെൻഷൻകാർ എന്നിവരുടെ ഫെബ്രുവരി മാസത്തെ തുകയാണ് മുടങ്ങിയത്. എല്ലാ മാസവും ഒന്നാം തീയതിയാണ് ശമ്പളവും പെൻഷനും നൽകിയിരുന്നത്.
NEWS 22 TRUTH . EQUALITY . FRATERNITY