Breaking News

അല്ലു അര്‍ജുനും സന്ദീപ് റെഡ്ഡി വാങ്കയും ഒന്നിക്കുന്നു; പ്രീ-പ്രൊഡക്ഷൻ വർക്കുകൾ ഉടൻ തുടങ്ങും

‘അർജുൻ റെഡ്ഡി’ സംവിധായകൻ സന്ദീപ് റെഡ്ഡി വാങ്കയുമായി കൈകോർക്കാനൊരുങ്ങി അല്ലു അർജുൻ. പ്രഭാസിന്‍റെ ‘സ്പിരിറ്റ്’, രൺബീർ കപൂറിന്‍റെ ‘അനിമൽ’ എന്നീ ചിത്രങ്ങളുടെ തിരക്കിലാണ് സന്ദീപ് റെഡ്ഡി ഇപ്പോൾ. ഈ പ്രോജക്ടുകൾ പൂർത്തിയാക്കിയ ശേഷം അല്ലു അർജുൻ ചിത്രത്തിന്‍റെ ജോലികൾ ആരംഭിക്കും.

ചിത്രത്തിലെ മറ്റ് അഭിനേതാക്കളെ ഉടൻ പ്രഖ്യാപിക്കും. സന്ദീപ് റെഡ്ഡി വാങ്കയുടെ ഭദ്രകാളി പിക്ചേഴ്സും ടി-സീരീസ് ഫിലിം പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

ശിവ് ചാനന, ഭൂഷൺ കുമാർ, പ്രണയ് റെഡ്ഡി വാങ്ക എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അല്ലു അർജുനും സന്ദീപ് റെഡ്ഡി വാങ്കയും ഒന്നിച്ചുള്ള ചിത്രത്തിനൊപ്പം ടി-സീരീസാണ് പുതിയ പ്രോജക്റ്റ് പ്രഖ്യാപിച്ചത്.

About News Desk

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …