Breaking News

വലയിൽ കുരുങ്ങിയ കാക്കയെ രക്ഷിച്ചു; വൈറലായി വിദ്യാർത്ഥി

അബദ്ധത്തിൽ വലയിൽ അകപ്പെട്ട കാക്കയെ രക്ഷിച്ച വിദ്യാർത്ഥിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ താരം. കാൽ വലയിൽ കുരുങ്ങിയ പക്ഷിയെ ശ്രദ്ധാപൂർവ്വം കുട്ടി മോചിപ്പിക്കുന്നതും അതിനെ സംരക്ഷിക്കുന്നതുമെല്ലാം വീഡിയോയിൽ വ്യക്തമാണ്.

സംഭവം നടന്ന സ്ഥലം ഏതെന്ന് വ്യക്തമല്ലെങ്കിലും, ഒരു സ്കൂൾ മൈതാനമാകാം ഇതെന്ന് ഒറ്റനോട്ടത്തിൽ തോന്നിപ്പിക്കുന്നുണ്ട്. വലയിൽ നിന്നും രക്ഷപ്പെട്ട ഉടൻ തന്നെ കുട്ടികൾ അതിനെ കയ്യിൽ എടുത്ത് പുറത്തു തലോടി സ്നേഹിക്കുന്നതും കാണാം.

ഷബിത ചന്ദ എന്ന വ്യക്തിയാണ് സമൂഹമാധ്യമ അക്കൗണ്ടിലൂടെ വീഡിയോ പങ്കുവെച്ചത്. ചുരുങ്ങിയ സമയത്തിനുള്ളിൽ നിരവധിയാളുകൾ വീഡിയോ കാണുകയും, കുട്ടിയുടെ നല്ല മനസിനെ പ്രശംസിക്കുകയും ചെയ്തു.

About News Desk

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …