Breaking News

പ്രായമായവരുടെ ആഹാരത്തിൽ അമിത നിയന്ത്രണം വേണ്ട; മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധർ

പ്രായമായവരുടെ ആഹാരക്രമത്തിൽ കർശന നിയന്ത്രണം ഏർപ്പെടുത്തേണ്ടതില്ലെന്ന് ആരോഗ്യ വിദഗ്ധർ. നിർബന്ധിത ചിട്ടയോടെയുള്ള ഭക്ഷണക്രമം അവരുടെ മോണയുടെ ആരോഗ്യത്തെ സാരമായി ബാധിക്കുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.

ബാർലി, ഗോതമ്പ് തുടങ്ങിയ ധാന്യാഹാരത്തോടൊപ്പം ലഭ്യത അനുസരിച്ച് ചക്ക, കപ്പ തുടങ്ങിയ ഭക്ഷണങ്ങൾ നൽകാവുന്നതാണ്. പല്ലുകൊണ്ട് ചവക്കാൻ സാധിക്കുന്നിടത്തോളം കാലം ഇറച്ചി, മീൻ എന്നിവ ആഹാരത്തിൽ ഉൾപ്പെടുത്തുകയുമാവാം. ഡോക്ടർമാർ സൂചിപ്പിച്ചാൽ മാത്രമാണ് വയോജനങ്ങളുടെ ആരോഗ്യത്തിൽ നിയന്ത്രണം ഏർപ്പെടുത്തേണ്ടത്.

അരി പോലുള്ള കാർബോ ഹൈഡ്രേറ്റ് ഭക്ഷണങ്ങൾ 25% മാത്രം ഉൾപ്പെടുത്തി ബാക്കി പച്ചക്കറികൾ, ഇറച്ചി, മുട്ട എന്നിവ നൽകാം. 3 നേരം ഭക്ഷണം എന്ന രീതിക്ക്‌ പകരം രണ്ട് മൂന്ന് മണിക്കൂർ ഇടവേളകളിൽ 6 നേരം ഭക്ഷണം എന്ന ക്രമമായിരിക്കും വയോജനങ്ങൾക്ക് ഉത്തമം. ഉറങ്ങുന്നതിന് 1 മണിക്കൂർ മുൻപ് ഭക്ഷണം നൽകാൻ ശ്രദ്ധിക്കാം. എണ്ണ കുറഞ്ഞ തോരൻ, പഴങ്ങൾ എന്നിവയെല്ലാം പ്രായമായവർക്ക് ഉത്തമമാണ്.

About News Desk

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …