Breaking News

മുഖ്യമന്ത്രിയുടെ പരിപാടി; കെഎസ്‌യു -യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കരുതൽ തടങ്കലിലാക്കി

കോഴിക്കോട്: മുഖ്യമന്ത്രിയുടെ പരിപാടിക്ക് മുന്നോടിയായി മലപ്പുറത്തും കോഴിക്കോടും കെ.എസ്.യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് കരുതൽ തടങ്കലിലാക്കി. കെ.എസ്.യു ജില്ലാ പ്രസിഡന്‍റ് നിഹാൽ, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്‍റ് ഷഹീൻ എന്നിവരെയാണ് കരുതൽ തടങ്കലിലാക്കിയത്. ഇവരെ നടക്കാവ് സ്റ്റേഷനിലേക്ക് മാറ്റി. വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനായി മുഖ്യമന്ത്രി കാലിക്കറ്റ് സർവകലാശാലയിൽ എത്തുന്നതിന് തൊട്ടുമുമ്പ് അഞ്ച് കെ.എസ്.യു പ്രവർത്തകരെയും കസ്റ്റഡിയിലെടുത്തിരുന്നു. മൂന്ന് സ്ത്രീകളെയും തേഞ്ഞിപ്പലം പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.

സർവകലാശാലയിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ചിന് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. വിവാദമായതോടെ കറുപ്പിന് ഏർപ്പെടുത്തിയ വിലക്ക് പൊലീസ് പിൻവലിച്ചു.

About News Desk

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …