Breaking News

സീറ്റ് ബോൾട്ടുകൾ ശരിയായി ഘടിപ്പിച്ചില്ല; 3470 വൈ മോഡൽ കാറുകൾ തിരിച്ചുവിളിച്ച് ടെസ്ല

കാലിഫോർണിയ: 3470 വൈ മോഡൽ കാറുകൾ തിരിച്ച് വിളിച്ച് ടെസ്ല. യുഎസിൽ വിറ്റ കാറുകളുടെ രണ്ടാം നിരയിലെ സീറ്റ് ബോൾട്ടുകൾ ശരിയായി ഉറപ്പിച്ചില്ലായിരുന്നെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ടെസ്ല കാറുകൾ തിരിച്ച് വിളിച്ചത്. അപകടസമയത്ത് പരിക്കുകൾ കൂടാൻ സാധ്യതയുള്ളതിനാലാണ് നടപടി. ജനങ്ങളിൽ നിന്ന് വ്യാപകമായി പരാതി ഉയർന്നതിനെ തുടർന്നാണ് ടെസ്ല ശനിയാഴ്ച തീരുമാനം പ്രഖ്യാപിച്ചത്.

തകരാർ സീറ്റ് ബെൽറ്റിന്‍റെ പ്രവർത്തനത്തെ സാരമായി ബാധിക്കുമെന്ന് നാഷണൽ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്ട്രേഷൻ വിശദീകരിച്ചു. ഇതുമൂലം റോഡപകടങ്ങളിൽ യാത്രക്കാർക്ക് പരിക്കേൽക്കാനുള്ള സാധ്യത കൂടുതലാണ്. ഡിസംബർ മുതൽ അഞ്ച് പേരാണ് ഇതുമായി ബന്ധപ്പെട്ട് വാറന്‍റി ആവശ്യപ്പെട്ട് കമ്പനിയെ സമീപിച്ചതെന്ന് ടെസ്ല പറഞ്ഞു.

അതേസമയം അപകടത്തിൽ ആർക്കും പരിക്കേറ്റതായി അറിവില്ലെന്നും ടെസ്ല പറഞ്ഞു. ഓരോ മണിക്കൂറിലും 11 യൂണിറ്റുകളിൽ കൂടുതൽ വിറ്റഴിയുന്ന മോഡൽ വൈ ടെസ്ലയുടെ രണ്ടാമത്തെ ബെസ്റ്റ് സെല്ലറാണ്. നിലവിൽ ബ്രാൻഡിൽ നിന്ന് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് വാഹനമായ വൈ മോഡലിന്റെ ചില പതിപ്പുകളിൽ വാഹന നിർമ്മാതാക്കൾ ഏകദേശം 20 ശതമാനം വില കുറച്ചതിന് മൂന്നാഴ്ചയ്ക്ക് ശേഷം വില വർദ്ധിപ്പിച്ചിരുന്നു.

About News Desk

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …